888 രൂപക്ക് ഡോകോസ് 3G ഫോൺ, 1 GB RAM

3g pfoneഫ്രീഡം 251 ഫോൺ രാജ്യത്തുണ്ടാക്കിയ അലയൊലികൾ അവസാനിക്കും മുൻപേ വളരെ കുറഞ്ഞ വിലയ്ക്ക് ഫോണുമായി മറ്റൊരു കമ്പനി കൂടി രംഗത്ത്. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോകോസ് എന്ന സ്ഥാപനമാണ്‌ വെറും 888 രൂപയ്ക്ക് ‘ഡോകോസ് X 1’ എന്ന എൻട്രി ലെവൽ സ്മാർട്ട് ഫോൺ പ്രീ ബുക്കിങ്ങിന് എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രീ ബുക്കിംഗ് അവസാനിക്കുന്ന ഫോൺ മെയ്‌ 2 മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. ഫെബ്രുവരിയിൽ അവതരിപ്പിച്ച ഫ്രീഡം 251 ഫോൺ ബുക്ക് ചെയ്തവർക്ക് ജൂണിൽ ഫോൺ കിട്ടുമെന്നാണ് കമ്പനി ഉടമകൾ അന്ന് പറഞ്ഞിരുന്നത്. 251 രൂപക്ക് സ്മാർട്ട്ഫോൺ ‘ എന്നത് കേട്ടപാതി കേൾക്കാത്ത പാതി ഒട്ടുമിക്ക മൊബൈൽ പ്രേമികളും റിങ്ങിംഗ് ബെൽസ് എന്ന; ജിവിതത്തിൽ ഒരിക്കൽ പോലും കേൾക്കാത്ത ഒരു കമ്പനിയുടെ വലയിൽ ചെന്ന് അന്ന് ചാടിക്കൊടുത്തു. ചിലർ പൈസ അടച്ചതായി പറയുന്നു. ചിലരാകട്ടെ വിലാസം മാത്രം നൽകി ബുക്ക് ചെയ്ത് വില കുറഞ്ഞ താരതമ്യേന മോശമല്ലാത്ത സ്പെസിഫിക്കേഷനുള്ള ഫോണിനായി കാത്തിരിക്കുന്നു. 251 രൂപക്ക് ഫോൺ വിൽക്കുമ്പോൾ തങ്ങൾക്ക് 35 രൂപക്കടുത്ത് ലാഭം കിട്ടുമെന്ന് പറഞ്ഞ് റിങിംഗ് ബെൽസ് ഉടമകൾ ഫോണിന്റെ വിശ്വാസ്യത ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് അത്ര ഏറ്റില്ല. പിന്നീട് കാഷ് ഓൺ ഡെലിവറി എന്ന തന്ത്രം ഇറക്കി നഷ്ടമായി തുടങ്ങിയ ജനത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ കമ്പനി ശ്രമം നടത്തി നോക്കിയെങ്കിലും സംശയത്തിന്റെ നൂലിഴകൾ ബലപ്പെട്ടത് റിങിംഗ് ബെൽസിനു ഭീഷണിയായി. നിലവിൽ നോയിഡയിലെ ഫേസ് 3 പൊലീസ് സ്റ്റേഷനിൽ റിങിംഗ് ബെൽസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ പി സി സെക്ഷൻ 420, ഐടി ആക്റ്റിലെ 66 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് സെക്ഷൻ 420 പ്രകാരമുള്ള കേസ്. ഫോൺ വിൽപ്പനയുടെ പേരിൽ ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം ഈ വിവരങ്ങൾ മറിച്ചു വിൽക്കാനും റിംഗിങ്ങ് ബെൽസ് ശ്രമിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് 888 രൂപയ്ക്ക് വിൽക്കുന്ന ഡോകോസ് ഫോണും വരുന്നത്. ഉല്പന്നം പുറത്തിറങ്ങും വരെ ഇനി ആരും ഇത്തരം ബുക്ക് ചെയ്ത് വഞ്ചിതരാകില്ലെന്നത് വ്യക്തമാണ്. 4 ഇഞ്ച് WVGA ഡിസ്പ്ലെയോട് കൂടി വരുന്ന ഡോകോസ് X 1 സ്മാർട്ട് ഫോണിന് 1.2 ജിഗാ ഹെട്സ് വേഗത നൽകുന്ന ഡ്യുവൽ-കോർ പ്രൊസസറാണ് കരുത്ത് പകരുന്നത്, 1 GB റാം, 4GB ആന്തരിക സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ സടോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 GB വരെ വികസിപ്പിക്കാം. ജിപിആർഎസ് / എഡ്ജ് പിന്തുണയ്ക്കൊപ്പം 3 ജി സൗകര്യവും ഈ ഫോണിലുണ്ട്. 1300 mAh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോണിനു 2 മെഗാപിക്സൽ റിയർ ക്യാമറ, 0.3 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.2 ഒഎസിൽ പ്രവർത്തിക്കുന്ന ഡോകോസ് X 1 സ്മാർട്ട് ഫോണിന് 102 ഗ്രാം ഭാരമാണുള്ളത്.

KCN

more recommended stories