കെനിയയില്‍ 100 ടണ്‍ ആനക്കൊമ്പ് കത്തിച്ചു

elephentനെയ്റോബി: കെനിയയിലെ ആനവേട്ട  നിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 ടണ്ണിലധികം വരുന്ന ആനക്കൊമ്പുകള്‍ നശിപ്പിച്ചു. നൈറോബി നാഷണല്‍ പാര്‍ക്കില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ വില വരുന്ന ആനക്കൊന്പുകളാണ് കൂട്ടിയിട്ട് കത്തിയ്ക്കുന്നത്. ആഴ്ചകള്‍  വേണ്ടി വരും ഇത്രയും അധികം ആനക്കൊന്പുകള്‍ കത്തി തീരാനെന്ന് കെനിയന്‍ പ്രസിഡന്‍‌റ് ഉഹ്‌റു കെന്യാറ്റു പറഞ്ഞു.

രാജ്യത്ത് കൊല്ലപ്പെട്ട 6700ലധികം ആനകളുടെ കൊന്പുകളാണിത്. ആനവേട്ടയുടെയും, ആനക്കൊമ്പ് വിപണനത്തിന്‍റെയും പേരില്‍ കുപ്രസിദ്ധമായ രാജ്യമാണ് കെനിയ. വരും ദിവസങ്ങളില്‍ രാജ്യത്തെ ആനക്കൊമ്പ് വ്യാപാരം പൂര്‍ണമായും നിരോധിക്കാനാണ് പദ്ധതി.

KCN

more recommended stories