ക്വട്ടേഷന്‍ ക്ഷണിച്ചു

വിമുക്തഭടന്മാര്‍  അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കണം
ജില്ലയിലെ വിമുക്തഭടന്മാര്‍ വിവിധ ഗ്രാന്റുകള്‍ക്കായി  കേന്ദ്രീയ സൈനിക ബോര്‍ഡിലേക്ക് സമര്‍പ്പിച്ചതില്‍ അപാകതകളുളള  അപേക്ഷകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസിലേയ്ക്ക്  തിരികെ ലഭിച്ചിട്ടുണ്ട്. തിരികെ ലഭിച്ച അപേക്ഷകളുടെ  പട്ടിക വിമുക്ത ഭടന്മാരുടെ  പേരുവിവരങ്ങളും  ന്യൂനതകളും  അഭിപ്രായ കുറിപ്പില്‍ കാണിച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസ്, ഇ സി എച്ച് എസ് പോളിക്ലിനിക്, സി എസ് ഡി കാന്റീന്‍,  എക്‌സ് സര്‍വ്വീസ്‌മെന്‍ അസോസിയേഷന്‍ തുടങ്ങിയ ഓഫീസുകളിലെ  നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.  പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിമുക്തഭടന്മാര്‍  സൈനിക ക്ഷേമ ഓഫീസുമായി  ബന്ധപ്പെട്ട് അപേക്ഷകളിലെ ന്യൂനതകള്‍  പരിഹരിച്ച്്  30 ദിവസത്തിനകം പുനര്‍സമര്‍പ്പണം ചെയ്തില്ലെങ്കില്‍  അപേക്ഷകള്‍ അസാധുവാകുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 256860.
നാഷണല്‍ യൂത്ത് കോര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു
നെഹ്‌റു യുവകേന്ദ്ര  നാഷണല്‍ യൂത്ത് കോര്‍ വളണ്ടിയര്‍മാരെ  നിയമിക്കുന്നു.  ഈ വര്‍ഷം ഏപ്രില്‍ ഒന്നിന്  18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 25 വയസ്സ് കഴിയാത്തവര്‍ക്കും  അപേക്ഷിക്കാം.  എസ് എസ് എല്‍ സി യോ  അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉളളവരായിരിക്കണം. എന്‍ എസ് എസ്, എന്‍ സി സി, യൂത്ത് ക്ലബ് വളണ്ടിയര്‍മാരായ  കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  ബ്ലോക്കടിസ്ഥാനത്തിലാണ്  നിയമനം.  റഗുലറായി പഠിക്കുന്നവരും മറ്റ് ജോലികളുളളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.  പ്രതിമാസം 2500 രൂപ ഹോണറേറിയമായി  ലഭിക്കും. താല്‍പര്യമുളളവര്‍ www.nyks.org എന്ന വെബ് സൈറ്റില്‍  ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 20. വിശദവിവരങ്ങള്‍ക്ക് 04994 255144, 256812 എന്ന ഫോണ്‍ നമ്പരിലോ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തിലോ  ബന്ധപ്പെടുക.
വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന  വാസ്തുവിദ്യാഗുരുകുലം വാസ്തുവിദ്യയില്‍  കറസ്‌പോണ്ടന്‍സ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍  എന്ന കോഴ്‌സിന്റെ കാലാവധി.  അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. സിവില്‍, ആര്‍ക്കിടെക്ചര്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്- ല്‍ പോളിടെക്‌നിക് ഡിപ്ലോമ ഉളളവരെയും പ്രവേശനത്തിന്  പരിഗണിക്കും.  ആകെ സീറ്റുകളുടെ എണ്ണം 300, സര്‍വ്വീസ് ടാക്‌സ് ഉള്‍പ്പെടെ കോഴ്‌സ് ഫീസ് 10000 രൂപയാണ്.
പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന്  ആറന്മുള  പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍-മണിയോര്‍ഡറോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പിന്‍-689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.  www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും  200 രൂപയുടെ  പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയയ്ക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 23 ആണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
വരള്‍ച്ചയുടെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ടാങ്കര്‍ ലേ#ാറികളില്‍ കുടിവെളളം എത്തിക്കുന്നതിന്  താല്‍പര്യമുളളവരില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഈ മാസം അഞ്ചിന് വൈകീട്ട് മൂന്ന മണി വരെ ഗ്രാമപഞ്ചായത്തോഫീസില്‍ സ്വീകരിക്കും.  വിശദ വിവരങ്ങള്‍  പ്രവൃത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്താഫീസില്‍ നിന്നും ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഉദുമ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ടാങ്കര്‍ ഘടിപ്പിച്ച വാഹനത്തില്‍ കുടിവെളളം വിതരണം ചെയ്യുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും കുറഞ്ഞനിരക്കില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയ്യതി ഈ മാസം നാല്.കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

KCN

more recommended stories