കൊറിയന്‍ ബോട്ടിനുള്ളില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ജിന്‍ഡൊ: ദക്ഷിണകൊറിയയില്‍ കടലില്‍ മുങ്ങിയ യാത്രാബോട്ടില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് തട്ടുകളുള്ള ബോട്ടിലെ നാലാമത്തെ നിലയിലുള്ള യാത്രക്കാരുടെ ക്യാബിനില്‍നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.  352 സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 475 പേരുമായി പോയ ബോട്ടാണ് കടലില്‍ മുങ്ങിയത്. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത തിരമാലകളുമായി പോരടിച്ച് മുങ്ങല്‍ വിദഗ്ധര്‍ ബോട്ടിലെ അറകള്‍ പരിശോധിച്ചുവരികയാണ്. ബോട്ടിന്റെ ക്യാപ്റ്റനെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്കുപോവുകയായിരുന്ന യാത്രാബോട്ടാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. ബോട്ടിന് പുറത്തുനിന്നും മറ്റും ഇതുവരെ 28 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 268 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 179 പേര്‍ ബോട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ലീ ജൂന്‍ സിയോക്കിനെ അറസ്റ്റുചെയ്തു. 28 ബോട്ട് ജീവനക്കാര്‍ക്കെതിരെയും അന്വേഷണസംഘം അറസ്റ്റ് വാറന്റ്പുറപ്പെടുവിച്ചിട്ടുണ്ട്.

KCN

more recommended stories