ക്വട്ടേഷന്‍ ക്ഷണിച്ചു

എം ബി എ  അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുളള  മാനേജ്‌മെന്റ്  പഠന വകുപ്പിലേക്ക് 2016-17 അധ്യയന വര്‍ഷത്തെ എം ബി എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു വിഷയത്തിലുളള 50 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദവും കെ മാറ്റ്, കാറ്റ്,  സി മാറ്റ്, മാറ്റ് എന്നീ  പ്രവേശന പരീക്ഷകളിലേതെങ്കിലും  ഒന്നിലെ  സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kannuruniversity.ac.in സന്ദര്‍ശിക്കുക.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
പി എസ് സി  ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് -ടൈപ്പിസ്റ്റ് (എന്‍ സി എ ,എസ് ഐ യു സി, നാടാര്‍) കാറ്റഗറി നം. 615/2014 തസ്തികയിലേക്ക് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.  പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
പി എസ് സി കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (എന്‍ സി എ- മുസ്ലീം) കാറ്റഗറി നം. 523/14 തസ്തികയിലേക്ക് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.  പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
കണ്ണ് പരിശോധനാ ക്യാമ്പ്
ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് മാസത്തില്‍  അന്ധതാ നിവാരണ ക്യാമ്പുകള്‍ നടത്തുന്നു.ഇന്ന് (7) ഡാസെ ഫായല്‍ ക്ലബ്ബ്- ഷിരിബാഗിലു, ഈ മാസം 10 ന് ചിറ്റാരിക്കാല്‍ പി എച്ച് സി,  21 ന്  കാലിച്ചാനടുക്കം കമ്മ്യൂണിറ്റി ഹാള്‍,  23 ന് നീലേശ്വരം താലൂക്ക്  ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍,  24 ന് വികസനസമിതി മരക്കാപ്പ് കടപ്പുറം-കല്ലൂരാവി, 27 ന്  നവജീവന്‍ ബാലവേദി കുമ്പളപ്പളളി,  28 ന്   ജി എല്‍ പി എസ് മാടക്കല്‍, 30 ന് ബന്തടുക്ക പി എച്ച്  സി എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്.
ഗസ്റ്റ് ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നു
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലേക്ക് മൃഗസംരക്ഷണ മേഖലയിലെ വിവിധ  വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും ഗസ്റ്റ് ഫാക്കല്‍റ്റിയെ ക്ഷണിച്ചു.  കറവപശു പരിപാലനം, എരുമ വളര്‍ത്തല്‍,  മുട്ടക്കോഴി വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍, കാടപക്ഷി വളര്‍ത്തല്‍, ടര്‍ക്കി കോഴി വളര്‍ത്തല്‍ എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. ബി വി എസ് സി, എം വി എസ് സി, പി എച്ച് ഡി എന്നിവയാണ് യോഗ്യതകള്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ സഹിതം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, ജില്ലാ മൃഗാശുപത്രി കോമ്പൗണ്ട്, കണ്ണൂര്‍-1 എന്ന വിലാസത്തില്‍ ഈ മാസം 28 നകം അപേക്ഷിക്കണം.  അപേക്ഷാഫോറം  www.ahd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയ കോഴ്‌സ്
വിവിധ തരം നൂല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അലങ്കാര ഉല്‍പ്പന്നങ്ങളായ പഴ്‌സ്, ഫാന്‍സി ബാഗ്, ഫാന്‍സി കമ്മല്‍, നെക്ലസ്, വാച്ച് സ്ട്രാപ്പ് തുടങ്ങിയവ ഉണ്ടാക്കുന്നതിന്  വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് 10 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു.  പ്രായപരിധി 20 നും 45 നും ഇടയില്‍.  അപേക്ഷകള്‍ ഡയറക്ടര്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, കാഞ്ഞങ്ങാട് -671531 എന്ന വിലാസത്തില്‍ അയയ്ക്കണം. നിലവിലുളള മറ്റ് കോഴ്‌സുകള്‍ക്കും അപേക്ഷ സ്വീകരിക്കുന്നതാണ്. ഫോണ്‍ 04672 268240.
കൂടിക്കാഴ്ച
എയിഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  അന്യദേശ തൊഴിലാളികള്‍ക്ക് വേണ്ടിയുളള മൈഗ്രന്റ് പ്രൊജക്ടില്‍ ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയില്‍ ഒഴിവുണ്ട്.  സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുളള  12-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍  കഴിവുളള വ്യക്തികള്‍ – ഉത്തരേന്ത്യന്‍ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍  കഴിവുളളവര്‍ക്ക് മുന്‍ഗണന- ഈ മാസം  10 നകം  ബയോഡാറ്റ പുതിയകോട്ടയിലുളള പാന്‍ടെക്  മൈഗ്രന്റ് ഓഫീസില്‍ എത്തിക്കണം.   വിലാസം -പാന്‍ടെക് മൈഗ്രന്റ് സുരക്ഷ, സായി സമിതിക്ക് സമീപം, പുതിയകോട്ട, കാഞ്ഞങ്ങാട്. ഫോണ്‍  04672 217001.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ. ഐ ടി ഐ യിലെ ട്രെയിനികള്‍ക്ക്  മുട്ടയും പാലും വിതരണം നടത്തുന്നതില്‍ താല്‍പര്യമുളള വരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കവറിനുപുറത്ത് ക്വട്ടേഷന്‍ നമ്പര്‍ കെ 3/654/2016 തീയതി 04/05/2016 എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍ ഐ ടി ഐ കാസര്‍കോട് എന്ന വിലാസത്തില്‍   ക്വട്ടേഷനുകള്‍ ഈ മാസം 28 ന് വൈകുന്നേരം മൂന്ന് മണിക്കകം  സമര്‍പ്പിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള പിക് അപ്പ് വാഹന ഉടമകള്‍ മെയ് അഞ്ചിന് 11 മണിക്കകം 1500 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ പര്യാപ്തരായ   പിക് അപ്പ് വാഹനം (വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ) മുഴുവന്‍ ചെലവുകളും  ചേര്‍ത്ത് ഒരു ദിവസത്തേയ്ക്കുള്ള വാടകയും, ഒരു ദിവസത്തേയ്ക്കുള്ള ചുരുങ്ങിയ വാടകയും  പ്രത്യേകം വ്യക്തമാക്കിയ ക്വട്ടേഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04672 225100.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും  എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും പെന്‍ഷന്‍-കുടുംബപെന്‍ഷന്‍ ബാങ്ക് വഴി ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങാതിരിക്കുന്നതിനായി മെയ് മാസത്തില്‍ വില്ലേജ് ഓഫീസര്‍-ഗസറ്റഡ് ഓഫീസര്‍ -ബാങ്ക് മാനേജര്‍- ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ‘ലൈഫ് സര്‍ട്ടിഫിക്കറ്റ്’ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അക്കൗണ്ട് നമ്പര്‍ സഹിതം ഈ മാസം 30 നകം സെക്രട്ടറി,  മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി,  ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം,  കോഴിക്കോട് – 673 006,  എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2546388

KCN

more recommended stories