എട്ടുംവളപ്പിലെ തറവാട്ടില്‍ നിന്ന്‌ വന്ന്‌ കേബിള്‍ ശ്രംഖല തീര്‍ത്ത അന്‍വര്‍

anvarcha 88888888888നസ്സീര്‍ ഹസ്സന്‍ അന്‍വര്‍, 1963 ല്‍ പിഎച്ച്‌ മഹമ്മൂദിന്റെയും അയിഷയുടെയും മകനായി കാസര്‍ഗോട്ട്‌ ജനിച്ചു. കാസര്‍ഗോട്ടെ എട്ടുംവളപ്പില്‍ കുടുംബത്തിന്റെ പാരമ്പര്യം അന്‍വറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. കാസര്‍ഗോട്ടെ ആദ്യ എംഎല്‍എ ആയിരുന്നു അന്‍വറിന്റെ ഉമ്മ അയിഷയുടെ ഉപ്പ എട്ടുംവളപ്പില്‍ അബ്ദുള്‍ഖാദര്‍. കാസര്‍ഗോഡ്‌ ഗവണ്‍മെന്റ്‌ ആര്‍ട്ട്‌സ്‌ കോളേജിലും കോഴിക്കോട്‌ ഫറൂഖ്‌ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന്‍വര്‍ പഠിച്ചിരുന്ന കാലത്ത്‌ അത്ര വലിയ സാമൂഹിക പ്രവര്‍ത്തകനോ രാഷ്‌ട്രീയ പ്രവര്‍ത്തകനോ ആയിരുന്നില്ല. എന്നാല്‍ പഠനശേഷം അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പൊതുകാര്യങ്ങളിലും, വ്യവസായിക രംഗത്തും സജീവവും ശ്രദ്ധേയനുമായി. കാസര്‍ഗോട്ടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സ്‌കിന്നേഴ്‌സിന്റെ സ്ഥാപകനും പ്രസിഡണ്ടുമായിരുന്നു അന്‍വര്‍. അതിനിടക്ക്‌ കര്‍ണ്ണാടത്തില്‍ കുന്താപുരം ഗ്രാമത്തിലെ പൗരമുഖനും പ്ലാന്ററും വ്യവസായിയുമായിരുന്ന ജിഎം ചെറിയബ്ബയുടെ മകള്‍ ആശയെ ജീവിതസഖിയാക്കി. യുഎസില്‍ എം.എസ്‌. വിദ്യാര്‍ത്ഥി
അസ്‌ഹര്‍ അല്‍സാഹും മുംബൈയില്‍ മാധ്യമ വിദ്യാര്‍ത്ഥി അസൂര്‍ അയാസുമാണ്‌ അന്‍വര്‍-ആശ ദമ്പതികളുടെ മക്കള്‍.
നസീറ, ഉമ്മലൈമ്മ, അബ്ദുള്‍ഖാദര്‍ തന്‍സീര്‍ എന്നിവരാണ്‌ നസ്സീര്‍ഹസ്സന്‍ അന്‍വറിന്റെ സഹോദരങ്ങള്‍. എറണാകുളം ലൈക്ക്‌ഷോര്‍ ഹോസ്‌പിറ്റലിന്റെ സിഇഒ എസ്‌കെ അബ്ദുള്ളയാണ്‌ നസീറയുടെ ഭര്‍ത്താവ്‌. ഉമ്മലൈമ്മയും ഭര്‍ത്താവ്‌ ഹക്കിമും ബംഗളൂരുവിലും അബ്ദുള്‍ഖാദര്‍ തന്‍സീറും ഭാര്യ സില്‍മിയും ദുബായിലുമാണ്‌. റിട്ടയേര്‍ഡ്‌ ജസ്‌റ്റിസ്‌ ഫാറൂഖ്‌ ഷാഫി ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ പികെ അബ്ബാസലി എന്നിവര്‍ അന്‍വറിന്റെ ഉപ്പയുടെ സഹോദരങ്ങളാണ്‌. ബാംഗളൂരില്‍ അസിറ്റന്റ്‌ കമ്മീഷണര്‍ ടി.എം ഇക്‌ബാലാണ്‌ അന്‍വറിന്റെ അമ്മാവന്‍. അന്‍വറിന്റെ ബിസിനസ്സ്‌ പാര്‍ട്ട്‌ണറും സന്തതസഹചാരിയുമാണ്‌ ഷുക്കൂര്‍ കോളിക്കര. അന്‍വറിന്റെ സഹോദരി ഭര്‍ത്താവാണ്‌ ഷുക്കൂര്‍.

1992ല്‍ കേബില്‍ ടിവി രംഗത്ത്‌ വന്നതോടെ ഉയരങ്ങള്‍ കീഴടക്കി; അന്‍വറും ഒപ്പം കേബിള്‍ ഒാപ്പറേറ്റേഴ്‌സ്‌ അസോസിയേഷനും.

കേരള കേബിള്‍ കമ്മ്യൂണിക്കേറ്റേഴ്‌സ്‌ ലിമിറ്റഡിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായിരുന്നു എന്‍എച്ച്‌ അന്‍വര്‍. 1995 മുതല്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച അന്‍വര്‍ 2006 മുതല്‍ 2010 വരെ സിഒഎയുടെ ട്രഷററായിരുന്നു. ഇതിനിടെ 2007ലായിരുന്നു കെസിസിഎല്‍ എന്ന കമ്പനിക്ക്‌ എന്‍എച്ച്‌ അന്‍വറിന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായത്‌. ഇന്ന്‌ ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ കമ്പനിയാണ്‌ കെസിസിഎല്‍ എന്ന കേരള കേബിള്‍ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്‌. 2014ല്‍ സിഒഎയുടെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അന്‍വര്‍ രണ്ടു വര്‍ഷത്തെ കാലാവധിക്കുശേഷം 2016ല്‍ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എന്‍എച്ച്‌ അന്‍വറിന്റെ നേതൃത്വം തന്നെയായിരുന്നു കേരളത്തിലെ കേബിള്‍ ടിവി സംഘടനയെ ഇന്ത്യയില്‍ത്തന്നെ ശ്രദ്ധേയമാക്കിയത്‌. കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷന്‍ അവലോകന കമ്മറ്റിയില്‍ അന്‍വര്‍ അംഗമായതും അതുകൊണ്ട്‌ തന്നെ. ഡല്‍ഹി ആവിഷ്‌കാര്‍ മീഡിയയുടെ ബെസ്റ്റ്‌ പെര്‍ഫോമര്‍ അവാര്‍ഡ്‌ അടക്കം ഈ രംഗത്ത്‌ നിരവധി ബഹുമതികളും അന്‍വറിനെ തേടിയെത്തി. വാര്‍ത്താ വിതരണ പ്രക്ഷേപണ രംഗത്ത്‌ ലോകത്തെ വിവിധ ഏജന്‍സികളിലും അന്‍വറെന്ന പേര്‌ ശ്രദ്ധേയമായി.
എട്ടുംവളപ്പിലെ തറവാട്ടില്‍ നിന്ന്‌ വന്ന്‌
കേബിള്‍ ശ്രംഖല തീര്‍ത്ത അന്‍വര്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ കേരളത്തിന്റെ കൈയൊപ്പ്‌ പതിപ്പിക്കാനായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഇതിനായി കേരളത്തിലെ ചെറുകിട കേബിള്‍ ടിവി സംരംഭകരെ സിഒഎ വഴി കൂട്ടിച്ചേര്‍ക്കുകയും അന്‍വര്‍ ചെയ്‌തു. തുടങ്ങിവച്ച പലതും തീരും മുന്‍പ്‌ 53ാം വയസ്സില്‍ നമ്മെവിട്ടു പിരിഞ്ഞ അന്‍വറിന്റെ നഷ്ടം ഒരിക്കലും നികത്താനാവില്ല.

 

KCN