ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പിക് അപ്പ് വാഹനങ്ങളില്‍ കുടിവെള്ളവിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള് വാഹന ഉടമകള്‍ നാളെ (11)  11 മണിക്ക്  മുമ്പായി 1500 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ പര്യാപ്തമായ  ് വാഹനം (വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ) മുഴുവന്‍ ചെലവുകളും  ചേര്‍ത്ത് ഒരു ദിവസത്തേയ്ക്കുള്ള വാടകയും, ഒരു ദിവസത്തേയ്ക്കുള്ള ചുരുങ്ങിയ വാടകയും പ്രത്യേകം  വ്യക്തമാക്കിയ  ക്വട്ടേഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ പ്രസ്തുത ദിവസം 12.30 ന് ഹാജരാകുന്ന അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കും.
പി.എസ്. സി അപേക്ഷ ക്ഷണിച്ചു
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലം ജനറല്‍ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍-ഡൊമെസ്റ്റിക് നേഴ്‌സിങ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ്, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് സെക്കന്റ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ലബോറട്ടറി അസിസ്റ്റന്റ്, ജില്ലാ തലം ജനറല്‍ വിഭാഗത്തില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് സെക്കന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (നേരിട്ടുള്ള നിയമനം, സൊസൈറ്റി ക്വാട്ട), സംസ്ഥാന തലം സ്‌പെഷ്യല്‍ വിഭാഗത്തിന് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നെഴ്‌സിങ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍, ബോട്ട് ലാസ്‌കര്‍ ഗ്രേഡ് സെക്കന്റ്, സംസ്ഥാന തലം എന്‍.സി.എ വിഭാഗത്തിനായി അസിസ്റ്റന്റ് സര്‍ജന്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍, മെഡിക്കല്‍ ഓഫീസര്‍ (നേത്ര), മെഡിക്കല്‍ ഓഫീസര്‍ (വിഷ), ഡ്രാഫ്റ്റ്മാന്‍, സീനിയര്‍ ലക്ചറര്‍, ജൂനിയര്‍ റെക്കോര്‍ഡിസ്റ്റ്, എ.സി പ്ലാന്റ് ഓപ്പറേറ്റര്‍,  ജില്ലാ തലം എന്‍.സി.എ വിഭാഗത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് സെക്കന്റ്, നേഴ്‌സ് ഗ്രേഡ് സെക്കന്റ്, ട്രേഡ്‌സ്മാന്‍, ഡ്രൈവര്‍ ഗ്രേഡ് സെക്കന്റ്, സീമാന്‍, ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ഷിക്കുക.
പി.എസ്.സി കൂടിക്കാഴ്ച
ആരോഗ്യവകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് സെക്കന്റ് (കാറ്റഗറി നമ്പര്‍ 666/12) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട് പ്രമാണ പരിശോധനക്ക് ഹാജരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം 11,12 തീയ്യതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെമ്മൊ അയച്ചിട്ടുണ്ട്. മെമ്മൊ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക.
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രികളിലെ നവീകരിച്ച എക്‌സ്‌റേ യൂണിറ്റിലേക്ക് ഇലക്ട്രിഫിക്കേഷന്‍ ചെയ്യാന്‍ അംഗീകൃത കരാറുകാരില്‍ നിന്നോ, ഏജന്‍സികളില്‍ നിന്നോ ടെണ്ടര്‍ ക്ഷണിച്ചു. സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍ നിന്നുള്ള പി.ഡബ്ല്യു.ഡി രജിസ്‌ട്രേഷന്‍ സഹിതമുള്ള കോണ്‍ട്രാക്ടര്‍ അല്ലെങ്കില്‍ ഏജന്‍സികള്‍ ഈ മാസം 18 നകം ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04994 230080.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും പെന്‍ഷന്‍ ബേങ്ക് വഴി ലഭിച്ച് കൊണ്ടിരിക്കുന്നവര്‍ എസ് ബി ടി ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം ഈ മാസം 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് ക്ലോംപ്ലക്‌സ്, പി.ഒ എരിഞ്ഞിപ്പാലം കോഴിക്കോട് 673006, ഫോണ്‍ 04952546388 എന്ന വിലാസത്തില്‍ അയക്കണം.

KCN

more recommended stories