തങ്ങളുടെ പ്രിയപ്പെട്ട അനുവിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒരു വട്ടം കൂടി അവര്‍ ഒത്തുകൂടി

navarcha psdകളിച്ചും ചിരിച്ചും വലിയ വലിയ സ്വപ്‌നങ്ങളും ആശയങ്ങളും പകര്‍ന്ന് കൂട്ടായ്മയ്ക്ക് കരുത്തും ആവേശവും പകര്‍ന്ന് കണ്ട് കൊതിതീരും മുമ്പ് അകാലത്തില്‍ പിരിഞ്ഞുപോയ പ്രിയസുഹൃത്തിന് മുന്നില്‍ അവര്‍ ഒരുവട്ടം കൂടി ഒത്തുകൂടി. കഴിഞ്ഞ ദിവസം വിടപറഞ്ഞ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് എന്‍.എച്ച്.അന്‍വറിന്റെ ഓര്‍മ്മകള്‍ക്കുമുന്നിലാണ് കാസര്‍കോട് ഗവ.കോളജിലെ പൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. ഗവ.കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ഏറെ ശ്രദ്ധേയമായ 197485 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ഒരു വട്ടം കൂടി എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനില്‍ ഒരാളായ അന്‍വറിന്റെ വേര്‍പ്പാട് അവര്‍ക്കുമുന്നില്‍ ഉള്‍ക്കൊള്ളാനാവാത്ത സത്യമാണ്. അന്‍വറിനോടൊപ്പം ഒത്തുകൂടാറുള്ള സായാഹ്‌ന കൂട്ടായ്മകള്‍ ഒരിക്കലും മറക്കാത്തതായിരുന്നു. അന്‍വറിന്റെ വാക്കുകളും തമാശകളും എന്നും ചിരിപ്പിക്കുകുയം ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ അനുവില്ലാത്ത കൂടിചേരലില്‍ ഒത്തുകൂടിയ ഓരോരുത്തരുടെ മുഖത്തും കണ്ണീരിന്റെ നനവായിരുന്നു.

കലാലയത്തില്‍ നിന്ന് പടിയിറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറക്കാത്ത ഓര്‍മ്മകളുമായി മൂന്ന് വട്ടമാണ് അവര്‍ വിദ്യാനഗറിലെ കുഞ്ഞുമാവിന്റടിയിലെ കലാലയത്തില്‍ സംഗമിച്ചത്. ഗൃഹാതുരത്വത്തിന്റെ മധുരം പകര്‍ന്ന് ഈ കൂടിചേരലുകളുടെയെല്ലാം കരുത്തും ആവേശവും അന്‍വറായിരുന്നു. പരിപാടിയുടെ വിജയത്തിനുവേണ്ടി രാപ്പകല്‍ അധ്വാനിച്ചാലും സ്റ്റേജില്‍ കയറിയിരിക്കാന്‍ കൂട്ടാക്കാതെ പിന്‍നിരയില്‍ നില്‍ക്കുന്ന അന്‍വറിന്റെ ജീവിത വിജയം എളിമയും വിനയുവമായിരുന്നുവെന്ന് കൂട്ടുകാര്‍ ഓര്‍ത്തു.
എ.കെ.ജെയിംസ്, കെ.എം.ഹനീഫ്, മൊയ്തു കെ.പെര്‍ള, അഷറഫലി ചേരങ്കൈ, അഡ്വ.ജയരാജ്, സണ്ണിജോസഫ്, ദിനേശ്, മുഹമ്മദ് കുഞ്ഞി ബപ്പിടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവി, കെ.എസ്.ഗോപാലകൃഷ്ണന്‍, സുകുമാരന്‍ ബേര്‍ക്ക, രാജലക്ഷ്മി, ജയപ്രകാശ്, അഷറഫ്, കബീര്‍, വേണുകണ്ണന്‍. നരേന്ദ്രന്‍ മയൂര, ടി.എ.ഇബ്രാഹിം, ശ്രീലത, സന്ദീപ്, സബീന, ഷുക്കൂര്‍ കോളക്കര സംബന്ധിച്ചു.

 

KCN

more recommended stories