വിശ്വാസികളെ കബളിപ്പിച്ചതിന് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം; വി.എസ്

vs

തിരുവന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് വിശ്വാസികളെ കബളിപ്പിച്ചതിന് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്തന്‍ ആവശ്യപ്പെട്ടു.  സ്വര്‍ണക്കടത്തില്‍ സര്‍ക്കാരും രാജകുടുംബവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും വി.എസ് ആരോപിച്ചു. അമ്പലത്തില്‍ പായസം കൊണ്ടു പോകുന്ന പാത്രത്തില്‍ സ്വര്‍ണ്ണം കടത്തുന്നുവെന്ന് താന്‍ രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നതാണ്. എന്നാല്‍ താന്‍ രാജകുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കരുതിയതായും പലരും തന്നെ പരിഹസിച്ചതായും വി.എസ് പറഞ്ഞു. പത്മനാഭസ്വാമ ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തില്‍ സര്‍ക്കാരും രാജകുടുംബവും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും രാജകുടുംബത്തിനുമാണ്- അദ്ദേഹം പറയുന്നു. ക്ഷേത്രത്തിലെ കള്ളക്കളി പുറത്തുകൊണ്ടുവന്നതിന് അമിക്കസ്‌ക്യൂറിയെ താന്‍ അഭിനന്ദിക്കുന്നതായും വി.എസ് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും വന്‍ തോതല്‍  സ്വര്‍ണം കടത്തുന്നതായും ഇതില്‍ മാര്‍ത്താണ്ഡവര്‍മ്മക്ക് പങ്കുള്ളതായും സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കണ്ടെത്തിയിരുന്നു. രാജകുടുംബത്തോടെപ്പം സംസ്ഥാന സര്‍ക്കാറിനെയും അമിക്കസ് ക്യൂറയുടെ റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചകള്‍ സംഭവിച്ചതായും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു

KCN

more recommended stories