പ്രമുഖ പാക് ടിവി ന്യൂസ് റീഡര്‍ ഹമീദ് മീറിന് വെടിയേറ്റു

PAK

കറാച്ചി: പാകിസ്താന്‍ ടിവി ചാനലായ ജിയോ ന്യൂസിന്റെ പ്രമുഖ ന്യൂസ് റീഡര്‍ ഹമീദ് മീറിന് വെടിയേറ്റു. പരിക്ക് ഗുരുതരം. കറാച്ചിയിലാണ് സംഭവം.

വിമാനത്താവളത്തില്‍ നിന്ന് ജിയോ ന്യൂസിന്റെ ആസ്ഥാനത്തേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അജ്ഞാതന്‍ കാറിന് നേരെ നിറയൊഴിച്ചത്. മീറിനൊപ്പം ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ അഫ്‌സല്‍ നദീം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രണ്ടു മോട്ടോര്‍ സൈക്കിളില്‍ വന്ന സംഘത്തിലൊരാളാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വയറിലും കാലിലുമാണ് വെടിയേറ്റത്. വയറിനേറ്റ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മീറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

KCN

more recommended stories