ഭാര്യയെ ഫോണ്‍ ചെയ്ത് ശല്ല്യം ചെയ്തയാളെ അടിച്ചു കൊലപ്പെടുത്തി

phസുള്ള്യ:  വാക്കേറ്റത്തിനിടെ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിയായ ജാല്‍സൂര്‍ കദികടുക്കയിലെ അബ്ദുല്‍ റസാഖ് (38)ആണ് കൊല്ലപ്പെട്ടത്. കദിക്കടുക്കയിലെ ബാപുഞ്ഞി (46), സുലൈമാന്‍ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. അബ്ദുല്‍ റസാഖ് ബാപുഞ്ഞിയുടെ ഭാര്യയെ അബ്ദുല്‍ റസാഖ് ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നത് ഇരുവരും ചേര്‍ന്നു ചോദ്യം ചെയ്തപ്പോള്‍ ഉണ്ടായ വാക്കേറ്റത്തിനിടെ ഉണ്ടായ അടിയാണു കൊലപാതകത്തില്‍ കലാശിച്ചത്. സുള്ള്യ പൊലീസ് കേസെടുത്തു.

KCN

more recommended stories