അച്ഛന്റെ വെടിയേറ്റ് മകള്‍ക്ക് ഗുരുതര പരിക്ക്

guകൊല്ലം: മിയന്നൂരില്‍ അച്ഛന്‍ മകള്‍ക്കുനേരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ മീയന്നൂര്‍ സ്വദേശി റോണി ചെറിയാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ റോയി ചെറിയാനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യയുമായി പിണങ്ങി താമസിച്ചു വരികയായിരുന്നു റോയി ചെറിയാന്‍. കഴിഞ്ഞ ദിവസം മകള്‍ റോണി അമ്മയെ കാണാന്‍ അവരുടെ വീട്ടിലേക്ക് പോയിരുന്നു. പോകരുതെന്ന് റോയി വിലക്കിയെങ്കിലും അത് കേള്‍ക്കാതെ റോണി പോവുകയായിരുന്നു. മകള്‍ ഇന്ന് തിരിച്ചു വന്നപ്പോള്‍ റോയി ഇതേക്കുറിച്ച് മകളുമായി സംസാരിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ തന്റെ തോക്ക് ഉപയോഗിച്ച് റോണിയെ വെടിവയ്ക്കുക ആയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ട്യൂട്ടര്‍ ആയി ജോലി നോക്കി വരികയാണ് റോണി.

KCN

more recommended stories