മുകേഷ് അംബാനിയുടെ ദിവസ വരുമാനം 1,100 കോടി!

maന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനം 1,100 കോടി രൂപ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക വരുമാനം 400,000 കോടി കഴിഞ്ഞതോടെയാണ് അമ്പരിപ്പിക്കുന്ന കണക്കു പുറത്തു വന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വന്‍ കുതിപ്പാണ് മുകേഷ് ഉടമസ്ഥനായ റിലയന്‍സ് ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,71,119 കോടി എന്ന വാര്‍ഷിക വരുമാനമാണ് ഇപ്പോള്‍ 4,01,301 കോടിയായി ഉയര്‍ന്നിരിക്കുന്നത്. മകന്‍ ആകാശിനേയും മകള്‍ ഇഷയേയും മുകേഷ് കുടുംബ ബിസിനസിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്. ടെലികോം രംഗത്ത് അടുത്ത വിപഌമായി പ്രതീക്ഷിക്കുന്ന 4 ജി റിലയന്‍സ് ഗ്രൂപ്പാണ് നടപ്പിലാക്കുന്നത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്ന കമ്പനിയുടെ കീഴിലാണ് 4 ജി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍, ടി.വി സര്‍വീസ് ട്രയല്‍ റണ്‍ ആരംഭിച്ച് കഴിഞ്ഞു. മുകേഷിന്റെ മകന്‍ ആകാശാണ് പുതു തലമുറ ബിസിനസിന് ചുക്കാന്‍ പിടിക്കുന്നത്.
പെട്രോകെമിക്കല്‍ രംഗത്തെ നിക്ഷേപമാണ് മുകേഷിനെ കൂടുതല്‍ ധനികനാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപഌ്‌സ് ഗുജറാത്തിലെ ജാം നഗറില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റേതാണ്.

KCN

more recommended stories