ക്രിസ്റ്റ്യാനോ പരിശീലനത്തിനിറങ്ങി

crമഡ്രിഡ്: പരിക്കുമൂലം കഴിഞ്ഞ നാലുകളികളില്‍   പുറത്തിരുന്ന റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന സെഷനില്‍ തിരിച്ചത്തെി. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നടക്കുന്ന സെമിഫൈനല്‍ ആദ്യ പാദത്തിനു മുന്നോടിയായി നടക്കുന്ന പരിശീലനത്തിലാണ് റൊണാള്‍ഡോ പങ്കെടുത്തത്. റയലിന്റെ  ഹോം ഗ്രൗണ്ടിലാണ് ആദ്യപാദ മത്സരം. പരിക്കേറ്റ മറ്റൊരു താരം മാഴ്‌സെലോയും പരിശീലനത്തിനിറങ്ങി. ഇരുവരും അവസാന സ്‌ക്വാഡില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ടീം അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. കാല്‍മുട്ടിനും തുടയിലെ പേശിക്കും പരിക്കേറ്റതു കാരണമായിരുന്നു റൊണാള്‍ഡോ പുറത്തിരുന്നത്. നിലവില്‍ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ടോപ് സ്‌കോററാണ് റൊണാള്‍ഡോ.   2002ന് ശേഷം റയല്‍ മഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല.

KCN

more recommended stories