ദേലംപാടി പഞ്ചായത്തില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്‍

harthaകാസര്‍കോട്: ദേലംപാടി പഞ്ചായത്തിലെ എടപ്പറമ്പയില്‍ വെച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്കിനെ ഒരു സംഘം സിപിഎം ക്രിമിനലുകള്‍ അക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് ദേലംപാടി പഞ്ചായത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍ ആചരിക്കും.

ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളിലും മണ്ഡലം അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംഘം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ അക്രമണത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം 5ന് പ്രകടനവും പൊതുയോഗവും നടത്തും. ജില്ലയില്‍ അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ രാവിലെ 10മണിയോടു കൂടി സന്ദര്‍സനം നടത്തുമെന്ന് ബിജെപി ജില്ലാ കമ്മറ്റി അറിയിച്ചു.

 

KCN

more recommended stories