കോല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് ജയം

dlദുബായ്: ഐപിഎല്ലില്‍  കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. 167 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഡെവിള്‍സ് വെറും മൂന്ന് പന്തുകള്‍ ശേഷിക്കെയാണ് ലക്ഷ്യം കണ്ടത്. ഡല്‍ഹിക്ക വേണ്ടി ദിനേശ് കാര്‍ത്തിക് 56 റണ്‍സും ഡുമിനി 52 റണ്‍സും നേടി. അര്‍ധസെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയുടെയും 48 റണ്‍സെടുത്ത മനീഷ് പാണ്‌ഡെയുടെയും പ്രകടനമാണ് കോല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

KCN

more recommended stories