ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും

udumaഉദുമ: ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ഉദുമ ഡിവിഷനില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഈ മാസം 23ന് പ്രസിദ്ധീകരിക്കും. അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഏഴ് ആണ്. അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 18ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാറിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. കുറ്റമറ്റരീതിയില്‍ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.2016 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സു തികഞ്ഞവരെ മാത്രമായിരിക്കും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. യോഗത്തില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം. എസ് നാരായണന്‍ നമ്പൂതിരി , പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ബി വിജയഭാനു, ഉദുമ പഞ്ചായത്ത് അസി സെക്രട്ടറി എം സുരേന്ദ്രന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കെ ലക്ഷ്മണന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി എഡിറ്റര്‍ എം മധുസൂദനന്‍, കളക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

KCN

more recommended stories