മലയാളി മനസ്സ് വെച്ചാല്‍ അടുത്ത ആന്‍ഡ്രോയ്ഡ് ‘നെയ്യപ്പം’

malayaliഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏതെന്ന് ചോദിച്ചാൽ ടെക്കികൾ പറയും ആൻഡ്രോയ്ഡ് എന്ന്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെക്ക് ലോകത്തെ അടക്കി ഭരിക്കുന്നത് ആൻഡ്രോയ്ഡ് ആണ്. ലോകത്തെ ഭീമൻ കമ്പനികൾ പോലും ആൻഡ്രോയ്ഡ് വിപ്ലവത്തിൽ തകർന്നു പോയി. അവരും അവസാനം എല്ലാം ഉപേക്ഷിച്ച് ആൻഡ്രോയ്ഡിന്റെ പിന്നാലെ വരേണ്ടിവന്നു. ആപ്പിൾ മാത്രമാണ് ഈ വെല്ലുവിളി അൽപമെങ്കിലും നേരിട്ട് മുന്നേറുന്നത്. കൂടുതൽ മികച്ച ഫീച്ചറുകളുമായാണ് ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് ‘എൻ(N)’ വരുന്നത്. ഇതിനിടെ പുതിയതായി വരാൻ പോകുന്ന ആൻഡ്രോയ്ഡ് N ന് പേരിടാൻ ഗൂഗിൾ പൊതുജനത്തിന് അവസരവും നൽകിയിട്ടുണ്ട്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ആയതിനാൽ വരാനിരിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിനു ഇന്ത്യൻ പേരായിരിക്കുമെന്നാണ് നേരത്തെ ചർച്ചകൾ നടന്നിരുന്നു.  ആൻഡ്രോയ്ഡ് N ന് പേരിടാൻ അവസരം നൽകുന്ന പേജു തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട, മികച്ച പേരിലായിരിക്കും ആൻഡ്രോയ്ഡ് N അറിയപ്പെടുക. പേരുകളുടെ കൂട്ടത്തിൽ മലയാളികളുടെ ഇഷ്ട പലഹാരം നെയ്യപ്പവും മൽസരിക്കുന്നുണ്ട്. ഓൺലൈനിലെ മലയാളികൾ ഒത്തുപിടിച്ചാൽ അടുത്ത ആൻഡ്രോയ്ഡ് പേര് നെയ്യപ്പം എന്നാക്കാം. https://www.android.com/versions/name-n/ .  നെയ്യപ്പത്തിനു പുറമെ നാരങ്ങാ മിഠായിയും പട്ടികയിലുണ്ട്. നേരത്തെ ആൻഡ്രോയ്ഡ് പുറത്തിറക്കിയ എല്ലാ പതിപ്പുകൾക്കും മധുരപേരുകളായിരുന്നു.

KCN

more recommended stories