പുരാതന മണ്‍പാത്രങ്ങള്‍ കണ്ടെത്തി

olddishes

ചീമേനി: പള്ളിപ്പാറ ചന്ദ്രവയലിലെ വീട്ടുവളപ്പില്‍നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നു കരുതുന്ന മണ്‍പാത്രങ്ങള്‍ കണ്ടെടുത്തു. പറമ്പില്‍ കുഴിയെടുക്കുമ്പോഴാണ് അഞ്ച് ഭരണികളും രണ്ടു മണ്‍കലങ്ങളും കണ്ടുകിട്ടിയത്. ഭരണികള്‍ മൂന്ന് കാലോടുകൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. ഭരണികള്‍ ചുവപ്പുനിറത്തിലും മണ്‍കലങ്ങള്‍ കറുപ്പുനിറത്തിലുമാണുള്ളത്.  ‘മുനിയറ’കളില്‍പ്പെട്ടവയാണ് ഈ മണ്‍കലങ്ങളെന്ന് കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ ചരിത്രാധ്യാപകരായ നന്ദകുമാര്‍ കോറോത്തും വി.സി.രാജീവനും പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് നെഹ്രു കോളേജ് ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ‘മുനിയറ’കള്‍ കണ്ടെത്തിയിരുന്നു.

KCN

more recommended stories