മൊഗ്രാല്‍ പുത്തൂരില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി

mogralകുമ്പള:മൊഗ്രാല്‍ പുത്തൂരില്‍ യുവാക്കളെ വടിവാള്‍ കൊണ്ട് നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പന്നിക്കുന്നിലെ മമ്മാലി, കാസര്‍കോട്ടെ റഫീഖ് എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. മൊഗ്രാല്‍ പുത്തൂരിലെ ഷംസുദ്ദീന്‍, ഹനീഫ തുടങ്ങിവര്‍ക്കാണ് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റത്.

ഇക്കഴിഞ്ഞ മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ പുത്തൂരിലെ ഒരു കടയ്ക്കുമുന്നില്‍ ഷംസുദ്ദീനും ഹനീഫയും സംസാരിച്ചുനില്‍ക്കുന്നതിനിടെ മമ്മാലിയും റഫീഖും വടിവാളുമായി ചാടിവീഴുകയും ഇരുവരെയും വെട്ടുകയുമായിരുന്നു. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സ്ഥലം വിടുകയാണുണ്ടായത്. ഷംസുദ്ദീനെയും ഹനീഫയെയും ഉടന്‍ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മമ്മാലിക്കും റപീഖിനും ഷംസുദ്ദീനോടുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിനുകാരണം. സംഭവത്തില്‍ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മമ്മാലിയെയും റഫീഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

KCN

more recommended stories