ആമസോണില്‍ ഇനി മുതല്‍ ക്യാഷ് ബാക്കില്ല

homstyle copyകഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഗണ്യമായി തിരിച്ചുവരാന്‍ തുടങ്ങിയതോടെയാണ് ആമസോണിന്റെ നയത്തില്‍ മാറ്റം വരുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സര്‍വീസായ ആമസോണ്‍ ക്യാഷ്ബാക്ക് സൗകര്യം നിര്‍ത്തലാക്കുന്നു. ഇനി മുതല്‍ ടാബ്‌ലറ്റ്, ലാപ്‌ടോപ്, ഡെസ്‌ക്ടോപ് പിസി, മോണിറ്റര്‍, ക്യാമറ, ക്യാമറ ലെന്‍സ് തുടങ്ങി ഉല്‍പന്നങ്ങള്‍ ആമസോണില്‍ നിന്നു വാങ്ങുകയാണെങ്കില്‍ പണം തിരിച്ചു നല്‍കില്ല.

പകരം സാധനങ്ങള്‍ മാറ്റിയെടുക്കാന്‍ ഉപഭോക്താവിന് കഴിയും. പ്രവര്‍ത്തിക്കാത്തതോ ചെറിയ കേടുപാടുകള്‍ വന്നതോ ആയ ഉല്‍പന്നങ്ങള്‍ തുടര്‍ന്നും മാറ്റിനല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഗണ്യമായി തിരിച്ചുവരാന്‍ തുടങ്ങിയതോടെയാണ് ആമസോണിന്റെ നയത്തില്‍ മാറ്റം വരുത്തിയത്.

മുകളില്‍ പറഞ്ഞതിന് പുറത്തുള്ള വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ തുടര്‍ന്നും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കും. എല്ലാം രേഖകളും ഭാഗങ്ങളും കേടുപാടില്ലാതെ നല്‍കിയാല്‍ പണം തിരിച്ചുനല്‍കും. കേടുവന്ന ഉല്‍പന്നങ്ങളെല്ലാം വാങ്ങി 10 ദിവസത്തിനകം മടക്കിനല്‍കണമെന്ന് മാത്രം.

രാജ്യത്തെ മറ്റു ഇ-കൊമേഴ്‌സ് കമ്പനികളായ സ്‌നാപ്ഡീലും ഫ്‌ലിപ്കാര്‍ട്ടും സാധനം കേടുവന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തി കൊടുത്താലും ബ്രാന്റോ, പ്രൊഡക്ട് മോഡലോ മാറ്റാന്‍ സമ്മതിക്കാറില്ല.

 

KCN

more recommended stories