പി.ശ്രീരാമകൃഷ്ണൻ നിയമസഭാ സ്പീക്കർ; എൽഡിഎഫിന് രണ്ടുവോട്ട് അധികം

ldfതിരുവനന്തപുരം∙ കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി.ശ്രീരാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഒൻപതിനു സഭാസമ്മേളന ഹാളിൽ രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാർഥിയായ കുന്നത്തുനാട് എംഎൽഎ കോൺഗ്രസിലെ വി.പി.സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്കെത്തുന്നത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പി.ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടും ലഭിച്ചതായി പ്രോടെം സ്പീക്കർ എസ്.ശർമ സഭയെ അറിയിച്ചു. ഒരു വോട്ട് അസാധുവായി. 91–48 എന്നതാണു സഭയിലെ ഭരണ–പ്രതിപക്ഷ അംഗബലമെന്നതിനാൽ ശ്രീരാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായിരുന്നു. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ നിയമസഭാ കക്ഷി നേതാക്കളും അഭിനന്ദിച്ചു. 42–ാം വയസിൽ സ്പീക്കർ സ്ഥാനത്തെത്തിയ കെ.രാധാകൃഷ്ണന് ശേഷം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് നാൽപ്പത്തെട്ടുകാരനായ പി.ശ്രീരാമകൃഷ്ണനെന്ന് സ്പീക്കർ തിരഞ്ഞെടുപ്പിനുശേഷം സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

KCN

more recommended stories