ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് വ്രതം. പൂര്വ്വസമുദായത്തിനുപോലും നിര്ബന്ധമാക്കപ്പെട്ടകാര്യം. സ്വഭാവ ശുദ്ധിക്കും ആരോഗ്യസുരക്ഷിതത്വത്തിനും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണത്. റമള എന്ന വാക്കിന്റെ സാരം കരിച്ചു കളഞ്ഞു എന്നാണ്. എന്തിനെയാണ് ഈ മാസം കരിച്ചു കളയുന്നത്. മനുഷ്യന്റെ പാപങ്ങളെ തന്നെ. പതിനൊന്ന് മാസം ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ പാപങ്ങളെയും അപ്പപ്പോള്‍ തന്നെ കരിച്ചു കളയേണ്ടതാണ്. ഇനി വല്ലവരും അങ്ങിനെ കരിച്ചുകളയാന്‍ ബാക്കി വന്നെങ്കില്‍ ഒരു കരിക്കല്‍ യജ്ഞ മാസം. യജ്ഞം സജീവമാക്കണം. എങ്കില്‍ പലവിധ ആനുകൂല്യങ്ങളുമുണ്ട്. എല്ലാ പ്രവര്‍ത്തികള്‍ക്കും വലിയ പ്രതിഫലം. പാപം കരിക്കാന്‍ മുപ്പത് രാവുകള്‍. നരകാര്ഹര്ക്ക് മുക്തമാവാന്‍ ഏറെ അവസരം. ഈ ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റാന്‍ ഓരോ വ്യക്തിയും ശ്രമിക്കണം. അവസരം നഷ്ടപ്പെടുത്തുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെയും ചാപല്യങ്ങളെയും അള്ളാഹു കണക്കിലെടുക്കുന്നുവെന്നാണ് ഇത്തരം ആനുകൂല്യ പ്രഖ്യാപനങ്ങളില്‍ നിന്ന് മനസിലാവുന്നത്. സാഹചര്യത്തിന് അടിമയായി മനുഷ്യരില്‍ നിന്നും അരുതായ്മകള്‍ വരാം. എന്നാല്‍ ഈ പാക പിഴവുകളുമായി നാളയിലേക്ക് കടന്നുവരേണ്ടെന്ന് അള്ളാഹു പറയുന്നു.
റമളാനിനെ പലരും പല വീക്ഷണത്തോടെയാണ് സമീപിക്കുന്നത്. സുഖങ്ങളും ആഹ്ലാദങ്ങളും നിഷേധിക്കപ്പെട്ട ദിനങ്ങളാണ് റമളാന്‍ ചിലര്‍ക്ക്. മറ്റു ചിലര്‍ക്ക് റമളാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ദാഹവും വിഷപ്പും മനസ്സിലേക്ക് ഓടിവരുന്നു. ഭക്ഷണ വൈവിധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്ന സുവര്‍ണകാലമാണ് വേറെ ചിലര്‍ക്ക് റമളാന്‍. പ്രഭാതം വരെ ഉറക്കമിളിച്ച് രാക്കഥ പറയാനുള്ള ദിവസങ്ങള്‍, പകല്‍ സൂര്യാസ്തമയം വരെ നിദ്രയും. വേറെ ചില കൂട്ടര്‍ക്ക് റമളാന്‍ ഭക്തിയുടെ മാസമാണ്. ആത്മശുദ്ധീകരണത്തിന്റെയും പ്രതിഫല ലബ്ദിയുടെയും മുഹൂര്‍ത്തങ്ങള്‍. ജീവിതം ധന്യമാക്കാന്‍ കൈവരുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍.
നോമ്പിന്റെ ഓരോ പ്രവര്‍ത്തിയിലും ശാസ്ത്രീയ വശങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ജീവിത പോരാട്ടത്തിന് സജ്ജമാകാനുള്ള പരിശീലനമാണ് റമളാന്‍. വ്യക്തിയെ പോലെ സമൂഹത്തിനും ജീവിത യാത്രയില്‍ ഇടവേളകള്‍ ആവശ്യമാണ്. അവിടെ ശാന്തിയും സമാധാനവും ലഭിക്കുന്നു. ക്ഷീണമകറ്റി ആശ്വാസം കൈവരുന്നു. തിന്മകള് കൈവെടിയാനും ആത്മപരിശോധനയ്ക്കും പറ്റിയ സന്ദര്‍ഭം. ജീവിതം ഒരു യാത്രയാണ്. യാത്രയ്ക്കാവശ്യമായ ഇന്ധനം ശേഖരിക്കാന്‍ ഇടയ്ക്കിടയ്ക്ക് ചില സ്റ്റേഷനുകള്‍ വേണം. അവയാണ് ഓരോ വര്‍ഷവും കടന്നുവരുന്ന റമളാനുകള്‍. ആത്മിയവും മാനസീകവുമായ ഊര്‍ജ്ജം ശേഖരിക്കാന്‍ ഇത്തരം സ്റ്റേഷനുകള്‍ ഏത് സമൂഹത്തിനും ആവശ്യമാണ്.
ഒരു വര്‍ഷത്തിലെ മുപ്പത് ഗുളികകളാണ് റമളാന്‍. ആമാശയ ശുദ്ധീകരണത്തിനും രക്തവര്‍ദ്ധനവിനും മാനസിക സംസ്ക്കരണത്തിനുമുള്ള ഗുളികകള്‍. ഗുളിക കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ നിയന്ത്രണം വേണ്ടിവരുന്നു. ഭൗതികവും ആത്മീയവുമായ ശക്തികള്‍ വ്രതത്തിലൂടെ ലഭിക്കുന്നു. ശരീരത്തിന് ശുദ്ധിയും ആരോഗ്യവും നല്കുന്നതിനു പുറമെ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ ചികിത്സ രോഗ പ്രതിരോധമാണ്. അത് വ്രതത്തിലൂടെ ലഭിക്കുന്നു.
ഇ.പി.ഹംസത്തു സഅദി
(ചീഫ് ഇമാം ടൗണ്‍ ജുമാമസ്ജിദ് ബോവിക്കാനം)
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ലോക്സഭ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് ആറാഴ്ച നീണ്ടുനില്ക്കുന്നു കാരണമുണ്ട് ഏറെ കാര്യങ്ങളും
ലോക്സഭ തെരഞ്ഞെടുപ്പ് 2024 ഏപ്രില്‍ 19.
Leave a Comment