പഴയബസ്റ്റാന്‍ിന് സമീപത്തെ വസ്ത്രകടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

siya coolection fire

കാസര്‍കോട്: പഴയബസ്റ്റാന്റില്‍ വസ്ത്രക്കടയ്ക്ക് വന്‍ തീപിടുത്തം. പഴയബസ്റ്റാന്‍ിന് സമീപത്തെ ഹബീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യപാര സ്ഥാപനമായ സിയ കളക്ഷനിലാണ് വന്‍ അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. 30 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നുവെന്ന് കടയുടമ ഹബീബ് റഹ്മാന്‍ പറഞ്ഞു.

 

KCN