വിഴിഞ്ഞം: ആശങ്ക വേണ്ടെന്ന് അദാനി ഗ്രൂപ്പ്; പിണറായിയുമായി കൂടിക്കാഴ്ച നടത്തി

vizhinjamതിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് അദാനി ഗ്രൂപ്പ്. കരാർ വ്യവസ്ഥ മാറാതെ നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കരൺ അദാനി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടു. പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കരൺ അദാനി കൂടിക്കാഴ്ച നടത്തി. പദ്ധതി ആയിരം ദിവസത്തിനകം പൂർത്തിയാക്കും. കുളച്ചൽ തുറമുഖം ഏറ്റെടുക്കാൻ പദ്ധതിയില്ലെന്നും കരൺ അദാനി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിർമാണത്തിൽനിന്ന് അദാനി ഗ്രൂപ്പ് പിൻവാങ്ങുകയാണെന്നത് വ്യാജവാർത്ത മാത്രമാണെന്ന് കരൺ അദാനി മാധ്യമങ്ങളോടു പറഞ്ഞു. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ മകനായ കരൺ അദാനിക്കാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പൂർണ ചുമതല. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ കരാർ ഒപ്പിടാൻ എത്തിയപ്പോൾ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിച്ചിരുന്നെങ്കിലും പിണറായി വിജയനെ കണ്ടിരുന്നില്ല.

KCN

more recommended stories