തൊഗാഡിയക്കെതിരെ മോദി: മുസ്‌ലിങ്ങള്‍ക്കെതിരായ പ്രസ്താവന തള്ളണം

modi

ന്യൂഡല്‍ഹി: ഹിന്ദു ഭൂരിപക്ഷമുള്ള മേഖലകളില്‍ ന്യൂനപക്ഷ വിഭാഗക്കാരെ ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുവദിക്കരുതെന്ന് പ്രസ്താവിച്ച വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ നരേന്ദ്ര മോദി രംഗത്ത്. മുസ്‌ലിങ്ങള്‍ക്കെതിരായ തൊഗാഡിയയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോദി പറയുന്നു.

ബി.ജെ.പിയുടെ അഭ്യുദയകാംക്ഷികള്‍ എന്ന് പറയുന്നവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ഇത് ബി.ജെ.പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

പ്രവീണ്‍ തൊഗാഡിയയുടെയും ബി.ജെ.പി.നേതാവ് ഗിരിരാജ് സിങ്ങിന്റെയും പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം ബി.ജെ.പി നേതാക്കളില്‍ ചിലരെങ്കിലും പങ്കുവെച്ചിരുന്നു. തൊഗാഡിയയുടെ പ്രസ്താവനയുടെ വീഡിയോ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയും പ്രസംഗത്തിന്റെ പേരില്‍ ഗിരിരാജ് സിങ്ങിനെതിരെ വിദ്വേഷപ്രസംഗത്തിന് കേസെടുക്കാനും തീരുമാനിച്ച സാഹചര്യത്തിലാണ് മോദി തന്നെ പ്രസ്താവന തള്ളിരംഗത്തുവന്നത്. തൊഗാഡിയ പറഞ്ഞതിന്റെ ഒരുപടി കൂടി കടന്ന് നരേന്ദ്രമോദിയെ പിന്തുണയ്ക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു ബിഹാറിലെ ബി.ജെ.പി.നേതാവ് ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.

KCN

more recommended stories