ആദ്യ വെള്ളിയുടെ പവിത്രത പ്രാര്‍ത്ഥനയില്‍ മുഴുകി വിശ്വാസലോകം

mk  big copyഒരു പുണ്യത്തിന് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന നിമിഷങ്ങളെ വിശ്വാസലോകം നെഞ്ചോട് ചേര്‍ത്തുവെച്ചു. വിശുദ്ധമായ റമസാനിലെ ആദ്യ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ബരമായിരുന്നു.

പള്ളികളും വീടകങ്ങളും വിശുദ്ധ ഖുര്‍ആന്‍ പാരായണങ്ങളും സ്വാലത്തിന്റെ മന്ത്രവും കൊണ്ട് ധന്യമായി.
പാവങ്ങളുടെ ഹജ്ജ് എന്ന് വിശേഷണമുള്ള വെള്ളിയാഴ്ച ഓരോ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകളും ഉല്‍ബോധനങ്ങളും നടന്നു.
തങ്ങളുടെ മഹല്ലുകളില്‍ തന്നെ ജുമുഅ നിസ്‌ക്കാരത്തിന് പങ്കെടുക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിച്ചു. വളരെ നേരത്തെ തന്നെ പള്ളിയിലെത്തിയ വിശ്വാസികള്‍ ഖുര്‍ആനും ദിക്‌റുകളും കൊണ്ട് മനസ്സിനെ കൂടുതല്‍ ആത്മിയമാക്കി.
മാലിക്ദീനാര്‍ വലിയ ജുമാഅത്ത് പള്ളി, തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് തുടങ്ങിയ ജില്ലയിലെ പ്രധാന പള്ളികളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടു.
ജുമുഅ നിസ്‌ക്കാരത്തിന് ശേഷം ഓരോ മഹല്ലിലും ഇമാമുമാരുടെ ഉല്‍ബോധന പ്രഭാഷണങ്ങളുമുണ്ടായിരുന്നു.
വെള്ളിയാഴ്ചയുടെ തലേരാത്രിയിലും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരുന്നു. ഇനിയുള്ള ഓരോ ദിനങ്ങളെയും നെഞ്ചോട് ചേര്‍ത്ത് വെച്ച് പുതിയ മനുഷ്യനായി മാറാനുള്ള തയാറെടുപ്പിലാണ് വിശ്വാസ ലോകം.

 

KCN

more recommended stories