അമേരിക്കയില്‍ 100 ഇന്ത്യന്‍ തടവുകാര്‍ നിരാഹാരസമരത്തില്‍

jail

ഹൂസ്റ്റണ്‍ : അനധികൃത കുടിയേറ്റത്തിന് അമേരിക്കയില്‍ പിടിയിലായ നൂറോളം ഇന്ത്യന്‍ യുവാക്കള്‍ നിരാഹാര സമരത്തില്‍. ശരിയായ തിരിച്ചറിയല്‍രേഖകള്‍ ഹാജരാക്കാനും അമേരിക്കയില്‍ അഭയാര്‍ഥികളായി എത്തിയതിന്റെ കാരണം വിശദീകരിക്കാനും അവസരം നല്‍കുന്നതിന് വിട്ടയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തടവിലാക്കപ്പെട്ട എല്ലാവരും പഞ്ചാബ് സ്വദേശികളാണ്. യുവാക്കളെ വഞ്ചിച്ച ട്രാവല്‍ ഏജന്റുമാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന വടക്കന്‍ അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മതിയായ രേഖകളില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പിടിക്കപ്പെട്ട ഇവര്‍ ദുരിതംനിറഞ്ഞ സാഹചര്യത്തിലാണ് കഴിയുന്നത്.

ചിലരെ വളരെ ഇടുങ്ങിയ മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ചെയ്തവരെയാണ് സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ പാര്‍പ്പിക്കുക. ഇവരുടെ കേസ് ഇപ്പോള്‍ നടക്കുന്ന കോടതിയില്‍നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.

KCN

more recommended stories