വെനസ്വേലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

blast

കാരക്കാസ്: വെനസ്വേല തലസ്ഥാനമായ കാരക്കാസില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ പ്രക്ഷോഭകാരികള്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ കോലം കത്തിച്ചു. പെട്രോള്‍ ബോംബെറിഞ്ഞ പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പോലീസിന് ടിയര്‍ഗ്യാസ് പ്രയോഗിക്കേണ്ടിവന്നു.
ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രസിഡന്റ് നിക്കോളസ് മഡുറോയ്‌ക്കെതിരെ ഫിബ്രവരിയില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെയായി നാല്‍പ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായിട്ടുമുണ്ട്.

രാജ്യത്തെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയണമെന്നും പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭമാരംഭിച്ചത്. പ്രക്ഷോഭകാരികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് ഹ്യൂഗോ ഷാവേസില്‍നിന്ന് അധികാരമേറ്റെടുത്ത് പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മഡുറൊ. എത്രവലിയ എതിര്‍പ്പുണ്ടായാലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അധികാരത്തില്‍ തുടരുകതന്നെ ചെയ്യുമെന്ന് മഡുറോ പറഞ്ഞു.

KCN

more recommended stories