ദക്ഷിണ കൊറിയ കപ്പലപകടം: മരണ സംഖ്യ നൂറു കടന്നു

kദക്ഷിണ കൊറിയയില്‍ കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നതായി സ്ഥിരീകരിച്ചു. കടലിലാണ്ടുപോയ കപ്പലില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 198 പേരെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ കപ്പലിനുള്ളില്‍ അകപ്പെട്ടിരുക്കുമെന്നാണ് കരുതുന്നത്. ഏഴു കപ്പല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരെ രക്ഷിക്കാതെ സ്വയരക്ഷക്കു ശ്രമിച്ച കപ്പിത്താനും ജീവനക്കാരും കൃത്യ വിലോപം നടത്തിയതായും ഇവര്‍ ചെയ്തത് കൊലപാതകത്തിനു തുല്യമായ കുറ്റമാണെന്നും ആരോപണമുണ്ട്. കപ്പല്‍ മുങ്ങുന്ന സമയത്ത് കപ്പിത്താന്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനുള്ള നിര്‍ദേശം നല്‍കിയില്ലെന്നും ആരോപണമുണ്ട്. 352 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 476 യാത്രക്കാരുമായി പോയ സിവോള്‍ എന്ന കപ്പല് ഏപ്രില്‍ 16നാണ്  അപകടത്തില്‍പ്പെട്ടത്.

KCN

more recommended stories