പാകിസ്താനിലെ കടയില്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്ന ലേഡീസ് ചെരുപ്പില്‍ ‘ഓം’; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

ladies chapal omകറാച്ചി: പാകിസ്താനിലെ ഒരു കടയില്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്ന ലേഡീസ് ചെരുപ്പില്‍ ‘ഓം’. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചെരുപ്പ് കമ്പനിയാണ് ‘ഓം’ പ്രിന്റ് ചെയ്തിട്ടുള്ള ലേഡീസ് ചെരുപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

കറാച്ചിയിലെ പ്രശസ്തമായ പാര്‍ക്ക് ടവറില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് സ്റ്റെപ് ഷൂ സ്റ്റോറിലാണ് ചെരുപ്പ് വില്‍പ്പനയ്ക്കുള്ളത്. ഡോള്‍ഡന്‍ നിറത്തിലും ആകര്‍ഷണീയമായതുമാണ് ചെരുപ്പ്. ഇതിന്റെ മുന്‍വശത്തുള്ള ബാറിലാണ് ‘ഓം’ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് സ്റ്റെപ് ഷൂ സ്റ്റോര്‍ ഇതിന് മുന്‍പും ഇത്തരത്തിലുള്ള ചെരുപ്പ് വിപണിയിലെത്തിച്ചിട്ടുണ്ടെന്നാണ് പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെരുപ്പ് വിപണിയില്‍ നിന്നും അവര്‍ പിന്‍വലിച്ചിരുന്നുവെന്നും പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.

പാകിസ്താനില്‍ ഫസ്റ്റ് സ്റ്റെപ് ഷൂ സ്റ്റോറിന് പതിനാല് ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ മികച്ച രീതിയില്‍ കച്ചവടം നടക്കുന്നത് കറാച്ചിയിലെ കടയിലാണ്. റമദാന്‍ പ്രമാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നല്ല തിരിക്കാണ്. കടയില്‍ ചെരുപ്പ് വാങ്ങാനെത്തിയ ഒരു യുവതിയാണ് ‘ഓം’ പ്രിന്റ് ചെയ്ത നിലയില്‍ ചെരുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം ഇവര്‍ പാകിസ്താന്‍ ഹിന്ദു കൗണ്‍സിലിനെ അറിയിക്കുകയായിരുന്നു. ചെരുപ്പ് ഉടന്‍ തന്നെ വിപണിയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാകിസ്താന്‍ പാര്‍ലമെന്റേറിയനും ഹിന്ദു കൗണ്‍സിലിന്റെ അംഗവുമായ ഡോ. രമേശ് കുമാറും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെരുപ്പ് വിപണിയില്‍ നിന്നും നിരേധിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു.

KCN

more recommended stories