ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനാചരണം

baskar baskara

കാസര്‍കോട്: അനശ്വര രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെ 17ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ ആചരിച്ചു. മുഴുവന്‍ യൂണിറ്റിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തും. ഷേഡിക്കാവിലെ ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ എട്ടിന് പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. വൈകിട്ട്  മൂന്നിന് മാവിനകട്ട കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടത്തി.  നാല് മണിക്ക് കുമ്പള ടൗണില്‍ ഭാസ്‌കര കുമ്പള അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒ കെ വാസു മുഖ്യപ്രഭാഷണം നടത്തി. നവജിത് നാരായണന്‍ അവതരിപ്പിച്ച നാടകം ‘ഭഗത്സിങ്’ അരങ്ങേറി.

bassbasakara

KCN