പാകിസ്താനി ഗായകന്‍ അംജത് സബ്രി കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു

pakistan singerഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ ഖവാലി (ഉര്‍ദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തിഗാന ശാഖ) ഗായകനായ അംജത് സബ്രി (45) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കറാച്ചിയിലാണ് സംഭവം. പാകിസ്താനി വെബ്‌സൈറ്റായ Dawn.com ആണ് അദ്ദേഹം വെടിയേറ്റ് മരിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ലിക്വതാബാദിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. അംജദ് സബ്രി സഞ്ചരിച്ചിരുന്ന കാറിന് നേരെ മൂന്ന് പേരടങ്ങുന്ന സംഘം വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബ്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സബ്രിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളും ഡ്രൈവറും വെടിവെയ്പില്‍ കൊല്ലപ്പെട്ടു.

പ്രമുഖ പാകിസ്താനി ഖവാലി ഗായകനായ ഗുലാം ഫദ്രി സബ്രിയുടെ മകനാണ് അംജദ് സബ്രി. സൂഫി ആര്‍ട്ടില്‍ തന്റേതായ ഇടം കണ്ടെത്തിയ അംജദ് സബ്രിക്ക് പാകിസ്താനില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി ആരാധകരുണ്ട്.

KCN