ചൈനയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ 98 മരണം

chinaബെയ്ജിംഗ്: ചൈനയില്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി ചുഴലിക്കാറ്റ് ശക്തമാകുന്നു. കനത്ത ചുഴലിക്കാറ്റിലകപ്പെട്ട് ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ 98 പേര്‍ മരിച്ചതായാണ് വിവരം. കിഴക്കന്‍ ചൈനയിലെ ജിയാംങ്‌സു പ്രവിശ്യയിലാണ് കൊടുങ്കാറ്റും പേമാരിയും കനത്തനാശം വിതച്ചത്. 800ല്‍ അധികംപേര്‍ക്കു പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നത്. അരനൂറ്റാണ്ടിനിടയില്‍ ചൈനയില്‍ വീശിയടിച്ച ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാണിതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്് പറഞ്ഞു. യാംങ്‌ചെംഗ് സിറ്റിയിലും ഫുനിംഗ്, ഷെയാംഗ് കൗണ്ടികളിലെ നിരവധി പട്ടണങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഈ മാസം 18നുശേഷം തെക്കന്‍ ചൈനയിലെ പത്തു മേഖലകളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ 6800വീടുകള്‍ക്കു നാശം സംഭവിച്ചു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് 4,600,00 പേരെ സുരക്ഷിത മേഖലകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.

KCN

more recommended stories