ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

bike

കാഞ്ഞങ്ങാട്: ബൈക്ക് നിര്‍ത്തിയതിന് ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ആറങ്ങാടി നിലാങ്കരയിലെ ബി.കെ യൂസഫ് (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടിന് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്താണ് സംഭവം. കുഴഞ്ഞുവീണ യൂസഫിനെ നാട്ടുകാര്‍ ഉടന്‍ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.കെ ഇബ്രാഹിമിന്റെയും പരേതയായ ഫാത്തിമയുടെയും മകനാണ്.  ഭാര്യ: ഷംഷാദ്. മക്കള്‍: ഫാത്തിമ, അഫ്‌സല്‍, അന്‍വര്‍.
സഹോദരങ്ങള്‍: ഖാദര്‍, സലാം, ജബ്ബാര്‍, മറിയം.

KCN

more recommended stories