പ്രശസ്ത ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ അന്തരിച്ചു

kg subramanyamബറോഡ: പ്രശസ്ത ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു. ബറോഡയിലായിരുന്നു അന്ത്യം. ചിത്രകാരനായും ശില്പിയായും അധ്യാപകനായും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കലാഭവന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1924 ല്‍ മയ്യഴിയില്‍ ജനിച്ച സുബ്രഹ്മണ്യന്‍ കൊല്‍ക്കത്തയിലും ബറോഡയിലുമായാണ് കലാപ്രവര്‍ത്തനം നടത്തിയത്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

ചെന്നൈയില്‍ പ്രസിഡന്‍സി കോളേജില്‍ ധന തത്ത്വശാസ്ത്രത്തിന് പഠിക്കുമ്പോള്‍ പ്രമുഖ ചിത്രകാരനും ശില്‍പിയും മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പ്രിന്‍സിപ്പലുമായ ദേവി പ്രസാദ് റോയ് ചൗധരിയെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. സുബ്രഹ്മണ്യന്റെ സൃഷ്ടികള്‍ കണ്ട ചൗധരി അദ്ദേഹത്തോട് എത്രയും പെട്ടെന്ന് ചിത്രകല അഭ്യസിച്ചു തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ശാന്തിനികേതനില്‍ ചിത്രകല അഭ്യസിച്ചു. ഇന്ത്യയില്‍ ചിത്രകലയെന്ന മാധ്യമത്തെ നവീകരിക്കുന്നതില്‍ വഹിച്ചിട്ടുള്ള സുബ്രഹ്മണ്യന്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

KCN

more recommended stories