കള്ളപ്പണ അക്കൗണ്ടുകള്‍ വെളിപ്പെടുത്താത്തത് കോടതിയലക്ഷ്യം: സുപ്രീം കോടതി

supremecourt

ന്യൂഡല്‍ഹി : ജര്‍മ്മന്‍ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തത് കോടതി അലക്ഷ്യമാകുമെന്ന് സുപ്രീംകോടതി. മൂന്നുവര്‍ഷം മുമ്പ് നല്‍കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ ഇതേ വരെ പാലിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ എച്ച്.എല്‍. ദത്തു, പി. രഞ്ജന, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

അടുത്ത ചൊവ്വാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2011 ജൂലായ് നാലിനാണ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി വിധിയുണ്ടായത്.

കോടതി നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണസംഘത്തെ നിയോഗിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള കാലതാമസം മാത്രമാണുണ്ടായതെന്ന് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരണ്‍ കോടതിയില്‍ വാദിച്ചു. അന്വേഷണസംഘം പ്രവര്‍ത്തനം തുടങ്ങാതെ ജര്‍മ്മന്‍ ബാങ്കുകളിലുള്ള കള്ളപ്പണത്തിന്റെയും അക്കൗണ്ട് ഉടമകളുടെയും വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം.

അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാം ജെത്മലാനിയാണ് കോടതിയെ സമീപിച്ചത്.

KCN

more recommended stories