റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നെടുക്കുന്നവര്‍ എന്ത് മുസ്ലിംങ്ങള്‍ ആണെന്ന് ഷെയ്ഖ് ഹസീന

sheik haseenaധാക്ക: പുണ്യ മാസമായ റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നെടുക്കുന്നവര്‍ എന്ത് മുസ്ലിംങ്ങള്‍ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്കയിലെ ആര്‍ട്ടിസാന്‍ റെസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശൈഖ് ഹസീനയടെ പ്രതികരണം.തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം ബന്ദികളാക്കിയ 13 പേരെ മോചിപ്പിച്ച് ആറ് ഭീകരരെ സൈന്യം മോചിപ്പിച്ചു.രണ്ട് പേര്‍ രക്ഷപെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകളെ ഇപ്പോഴും ബന്ദികളാക്കി വെച്ചിരിക്കുകയാണ്. റെസ്‌റ്റോറന്റിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്ക് നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

KCN

more recommended stories