വെള്ളമില്ല വെളിച്ചമില്ല -കാസര്‍കോട് നഗരത്തിന് വൈദ്യുതി വകുപ്പിന്റെ ഷോക്ക് ട്രീറ്റ് മെന്റ്.

cc

കാസര്‍കോട്:വെള്ളമില്ല വെളിച്ചമില്ല കാസര്‍കോട്  നഗരത്തിന് വൈദ്യുതി വകുപ്പിന്റെ ഷോക്ക് ട്രീറ്റ് മെന്റ്. വെള്ളവുും വെളിച്ചവുമില്ലാതെ കാസര്‍കോട് നഗരവും പരിസരപ്രദേശങ്ങളും വെന്തുരുകുന്നു.  വിദ്യാനഗറിലുള്ള കാസര്‍കോട് 110 കെ.വി. സബ്‌സ്‌റ്റേഷനില്‍ ജോലി നടക്കുന്നതിനാല്‍ നഗരവും പരിസരവും വൈദ്യുതിയില്ലാതെ നിശ്ചലമായി. രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍വഴി എട്ട് ഫീഡറുകളിലേക്ക് വൈദ്യുതിയെത്തിച്ച സബ്‌സ്‌റ്റേഷനില്‍ നിന്ന് ഇപ്പോള്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മാത്രമാണ് വൈദ്യുതി നല്‍കുന്നത്.
പണി തുടങ്ങിയാല്‍ മൂന്ന് ഫീഡറുകളില്‍ മാത്രമേ വൈദ്യുതി നല്‍കാനാകൂ എന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഈ വൈദ്യുതി എട്ട് ഫീഡറുകളിലായി ഇടവിട്ട് നല്‍കാനായിരുന്നു തീരുമാനം. നാലുമണിക്കൂര്‍ ഇവിട്ട് വൈദ്യുതി ഓഫ് ചെയ്ത് എല്ലാ ഫീഡറുകളിലും അരമണിക്കൂര്‍ വെളിച്ചമാണ് കിട്ടിയത്. വൈദ്യതി തകരാര്‍ മൂലം പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലു സ്‌കൂള്‍, അംഗന്‍വാടി എന്നിവിടങ്ങളില്‍ വെള്ളവു വെളിച്ചവുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.
ഉള്ള സംവിധാനംെവച്ച് വൈദ്യുതിവകുപ്പുജീവനക്കാര്‍ തൊട്ടടുത്ത സബ്‌സ്‌റ്റേഷനുകളില്‍നിന്ന് വൈദ്യുതി ബാക്ക്ഫീഡ് ചെയ്തിട്ടുണ്ട്. മൈലാട്ടി സബ്‌സ്‌റ്റേഷനില്‍നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് വൈദ്യുതിയെത്തിച്ചു. ബദിയഡുക്ക 33 കെ.വി. സബ്‌സ്‌റ്റേഷനില്‍നിന്ന് ആ പ്രദേശങ്ങളിലേക്കും അനന്തപുരം സബ്‌സ്‌റ്റേഷനില്‍നിന്ന് മൊഗ്രാല്‍, കിന്‍ഫ്ര ഭാഗങ്ങളിലും വൈദ്യുതി എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കാസര്‍കോട് ടൗണില്‍ 33 കെ.വി. സബ്‌സ്‌റ്റേഷന്‍ ഇല്ലാത്തത് വന്‍ തിരിച്ചടിയാണ് .

ടൗണ്‍ കേന്ദ്രീകരിച്ച് മിനി സബ്‌സ്‌റ്റേഷന് അനുമതി ലഭിച്ചെങ്കിലും നിര്‍മാണം തുടങ്ങിയിട്ടില്ല. ഈ സ്‌റ്റേഷന്‍ നിലവിലുെണ്ടങ്കില്‍ കാസര്‍കോട് സബ്‌സ്‌റ്റേഷനില്‍ ജോലി നടക്കുന്നുണ്ടെങ്കില്‍ ടൗണില്‍ വൈദ്യുതി തടസ്സപ്പെടില്ല. ഈ സംവിധാനം ഒരുക്കാത്തത് ടൗണിലെ ജനങ്ങള്‍ക്ക് വന്‍ ബുദ്ധിമുട്ടായി. മൈലാട്ടി സബ്‌സ്‌റ്റേഷനില്‍നിന്ന് കാസര്‍കോട് തളങ്കര ഭാഗത്തേക്ക് വൈദ്യുതി എത്തിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും ആ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാനാവുന്നില്ല. വൈദ്യുതിതടസ്സംമൂലം നഗരത്തിലെ ചില എ.ടി.എം. കൗണ്ടറിന്റെ പ്രവര്‍ത്തനം പോലും നിലച്ചു. 23 മുതല്‍ 30 വരെയാണ് വൈദ്യുതിതടസ്സം ഉണ്ടാകുക.

KCN

more recommended stories