മൂന്ന് ദിവസം നീണ്ട ഗതാഗതക്കുരുക്ക്; ഇന്‍ഡൊനീഷ്യയില്‍ 12 മരണം

20 km trafic blockജക്കാര്‍ത്ത: മൂന്ന് ദിവസത്തോളം നീണ്ട് നിന്ന ഭീമന്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ഇൻഡൊനീഷ്യയിൽ 12 പേര്‍ മരിച്ചു. ജാവ ദ്വീപിലെ ബ്രക്‌സിറ്റ് എന്നറിയപ്പെടുന്ന ബ്രേബസ് ടോൾ ഗേറ്റിലാണ് 20 കിലോമീറ്ററോളം നീളത്തിൽ മൂന്നു ദിവസം നീണ്ട് നിന്ന് ഗതാഗതക്കുരുക്ക് ഉണ്ടായത്. റംസാന്‍ ആഘോഷത്തിരക്കിന്റെ ഭാഗമായാണ് ആളുകളുടെ മരണത്തിനിടയാക്കിയ ഗതാഗതക്കുരുക്ക് ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായം ചെന്നവരാണെന്നും മറ്റു ചിലര്‍ ഏറെ നേരത്തെ കാത്തിരിപ്പിനെ തുടര്‍ന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് മരിച്ചതെന്നും ഗതാഗത മന്ത്രി ഹെമി പ്രമുറാഹാജോ  പറഞ്ഞു. മലിനമായ പുക ശ്വസിച്ച് ഒരു വയസ്സുളള ഒരു കുഞ്ഞും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

KCN

more recommended stories