ഓഹരി വിപണിക്കു മികച്ച മുന്നേറ്റം; നേട്ടത്തോടെ ക്ലോസ് ചെയ്തു

sensexമുംബൈ ∙ ഓഹരി വിപണിയിൽ കനത്ത മുന്നേറ്റം. സെൻസെക്സ് 500 പോയിന്റ് നേട്ടത്തോ‌ടെ ക്ലോസ് ചെയ്തു. 2015 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോയിന്റായ 499.79 ലെത്തിയ സെൻസെക്സ് 27,626.69 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി കഴിഞ്ഞ 11 മാസത്തെ ഉയർന്ന നിലയിലെത്തി. 144.70 പോയിന്റ് നേട്ടത്തോടെ 8,467.90 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. യുഎസ് തൊഴിൽ റിപ്പോർട്ട് പുറത്തു വന്നതാണ് വിപണിക്കു കരുത്തായത്. ജൂണിലെ യുഎസ് തൊഴിൽ റിപ്പോർട്ട് പ്രതീക്ഷിച്ചതിലും മികച്ചതായതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് തൊഴിൽ റിപ്പോർട്ട് നൽകുന്ന സൂചന. അതിനാൽ യുഎസ് ഫെഡറൽ റിസർവ് ഉടനെ പലിശനിരക്ക് ഉയർത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഇതും വിപണിക്കു നേട്ടമായി.‌ അതോടൊപ്പം, 18ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിൽ ചരക്കു സേവന നികുതി ബിൽ പാസാക്കുമെന്ന പ്രതീക്ഷയും ആഭ്യന്തര വിപണിക്കു നേട്ടമായി. ഓഗസ്റ്റിൽ നടക്കുന്ന ആർബിഐ നയഅവലോകന യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും മികച്ച മൺസൂണും ആഭ്യന്തര വിപണിക്കു ശക്തി പകർന്നു.

KCN

more recommended stories