1.9 ലക്ഷം കാറുകള്‍ ഹോണ്ട പിന്‍വലിക്കുന്നു

milano copyന്യൂഡല്‍ഹി: എയര്‍ബാഗ് നിര്‍മാണത്തകരാര്‍ പരിഹരിക്കാന്‍ ഹോണ്ട തങ്ങളുടെ 1.9 ലക്ഷം കാറുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കുന്നു. ജാസ്, അകോര്‍ഡ്, സിവിക്, സി.ആര്‍.വി എന്നീ മോഡലുകളാണ് ഹോണ്ട പിന്‍വലിക്കുന്നത്. എയര്‍ബാഗ് തകരാറിനെ തുടര്‍ന്നാണ് തീരുമാനം. വാഹനങ്ങളില്‍ ഫിറ്റ് ചെയ്ത എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ സൗജന്യമായി മാറ്റിനല്‍കും. തകാത കോര്‍പ് വിതരണം ചെയ്ത എയര്‍ബാഗുകളിലാണ് നിര്‍മാണപ്പിഴവ് ഉണ്ടായത്. ഇതേ കാരണത്താല്‍ ആഗോളതലത്തില്‍ രണ്ടു മില്യണിലേറെ കാറുകളാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) 2012 ജൂലൈയില്‍ സ്വീകരിച്ച നയപ്രകാരം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാഹനനിര്‍മാതാക്കള്‍ ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാറുണ്ട്.

 

KCN

more recommended stories