ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാന്‍ ഇതാ ഒരു മാര്‍ഗം

formalinമത്സ്യവും മാംസവുമായാലും മായം ചേര്‍ക്കലിന് അതീതമല്ല. ഇവയിലെ മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസവുമാണ്. വിലകുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശേ!ാധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം.

ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം: ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോര്‍മലിന്‍. ഈ വിഷപദാര്‍ഥം മത്സ്യം കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേര്‍ക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളില്‍ പ്രധാനം ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം കൂടുതല്‍ മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ ഫോര്‍മലിന്‍ സാന്നിധ്യത്തില്‍ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീന!ിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തു മത്സ്യം നിരീക്ഷിച്ചാല്‍ ഫോര്‍മലിന്‍ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാവും. ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.

 

KCN

more recommended stories