റിലയന്‍സ് ജിയോയ്ക്ക് ‘ഹാപ്പി അവേഴ്‌സി’ലൂടെ എയര്‍ടെല്ലിന്റെ മറുപടി

airtelടെലികോം സേവനരംഗത്ത് മത്സരം കടുപ്പിച്ച് പുതിയ ഡാറ്റാ പ്ലാനുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് ജിയോയുടെ ഫോര്‍ ജി സേവനത്തിന് സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകാനിരിക്കെയാണ് പുതിയ ഡാറ്റാ പ്ലാന്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചത്.

ഹാപ്പി അവേഴ്‌സ് എന്ന പേരിലാണ് മൊബൈല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എയര്‍ടെല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചത്. നിലവിലെ തങ്ങളുടെ ഉപഭോക്താക്കളെ അതേപോലെ നിലനിര്‍ത്തുന്നതിനൊടൊപ്പം പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഇളവ് കമ്പനി പ്രഖ്യാപിച്ചത്. നിശ്ചിതസമയത്ത് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച ഡാറ്റയുടെ പകുതി തിരിച്ചുനല്‍കുന്ന നിലയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അഞ്ചുമണിവരെയുളള രണ്ടുമണിക്കൂര്‍ സമയം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിര്‍ദിഷ്ട സമയത്ത് 100 എംബി വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ഉപഭോക്താവിന് 50 എംബി തിരിച്ച് നല്‍കുമെന്ന് സാരം. പീക്ക് അവറിലെ ഡാറ്റാ ഉപയോഗം കുറച്ച് നെറ്റ്‌വര്‍ക്കിനെ കൂടുതല്‍ ആയാസമാക്കാനും ഈ പദ്ധതിയിലുടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

മുകേഷ് അംബാനിയുടെ നേത്യത്വത്തിലുളള റിലയന്‍സ് ജിയോ ഫോര്‍ ജി സേവനത്തിന് സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകുകയാണ്. ഫ്രീഡം എന്ന പേരിലുളള പ്ലാനുമായിട്ടായിരിക്കും ജിയോയുടെ ഫോര്‍ ജി സേവനങ്ങള്‍ എത്തുക. ഇതിനകം ഫോര്‍ ജി സേവനം നല്‍കി തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണതോതിലായിട്ടില്ല. സൗജന്യ വോയ്‌സ് കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഡാറ്റ 25 ശതമാനം കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. 80 രൂപയ്ക്ക് ലഭിക്കുന്ന ഒരു ജിബി പായ്്ക്കിലാണ് സൗജന്യ വോയ്‌സ് കോള്‍ സൗകര്യം ലഭിക്കുക. ഇത്തരം പ്ലാനുകളുമായി വിപണി പിടിച്ചെടുക്കാന്‍ റിലയന്‍സ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എയര്‍ടെല്‍ ആകര്‍ഷണീയമായ പ്ലാന്‍ അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ മറ്റു മൊബൈല്‍ സേവനദാതാക്കളും സമാനമായ പ്ലാനുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൈാബൈല്‍ ഉപഭോക്താക്കള്‍.

KCN

more recommended stories