വാഹന പരിശോധന ശക്തം പോലീസുകാര്‍ക്ക് റോഡ് സുരക്ഷാ പരിശീലനം വെള്ളിയാഴ്ച

htകാസര്‍കോട്‌:  വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കണക്കിലെടുത്ത് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന കര്‍ശനമാക്കുന്നു. ഹെല്‍മറ്റ് പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയതോടെ ജില്ലയില്‍ റോഡപകട മരണ നിരക്ക് കുറഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും നിലവാരമില്ലാത്തതും ശരിയായ രീതിയില്‍ സ്ട്രാപ്പിട്ട് ശ്രദ്ധിക്കാതെയുമാണ് അധികംപേരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നതെന്ന് ആര്‍.ടി.ഒ പ്രകാശ്ബാബു പറഞ്ഞു. ഇപ്രകാരമുള്ള വാഹനമോടിക്കലും കുറ്റകരമാണ്.
ജില്ലയില്‍ മൂന്നാം കണ്ണ് പദ്ധതി പ്രകാരം ഷാഡോ ചെക്കിങ്ങില്‍ ഹെല്‍മെറ്റ്, സീറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ഫോണ്‍, ട്രിപ്പിള്‍ റൈഡിങ്ങ്, ഇടതുവശത്തു കൂടിയുള്ള മറികടക്കല്‍, നിയമാനുസൃതമല്ലാത്ത വിധം നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ 3000ത്തോളം കേസുകള്‍  മൂന്ന് മാസത്തിനകം കണ്ടെത്തി. 2500ലധികം ആളുകള്‍ തിരുത്തല്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത് പിഴ അടച്ചിട്ടുള്ളതായും ആര്‍.ടി.ഒ അറിയിച്ചു. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ട്രോമാ കെയര്‍, കാസര്‍കോട് എന്ന സംവിധാനം ജില്ലയില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
കഴിഞ്ഞ ത്രൈമാസത്തില്‍ നികുതിയിനത്തില്‍ ഒന്നരക്കോടിയിലധികം രൂപ കുടിശ്ശിക സമാഹരിക്കുവാനും വാര്‍ഷിക വരുമാനം സംസ്ഥാന ശരാശരിയേക്കാള്‍ മുകളില്‍ 86.24 ശതമാനം സമാഹരിക്കുവാനും ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിഞ്ഞു. വാഹനപരിശോധന നവീകരിക്കുന്നതിന്റേയും ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റേയും ഭാഗമായി ആധുനിക ക്യാമറകളും ഇന്‍സ്‌പെക്ടര്‍ വാഹനവും ജില്ലയില്‍ പ്രാവര്‍ത്തികമാക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.  സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് റോഡ് സുരക്ഷാ പരിശീല പരിപാടി ഏപ്രില്‍ 25 ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. എ.ആര്‍ ക്യാമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30നാണ് പരിശീലനം.

KCN

more recommended stories