വസ്ത്രമുരിയാൻ തയാറായ പാക്ക് മോഡലിനെ സഹോദരൻ ശ്വാസംമുട്ടിച്ചു കൊന്നു

qandeelഇസ്‌ലാമാബാദ് ∙ പാക്ക് ക്രിക്കറ്റ് ടീമിനായി വസ്ത്രമുരിയാൻ തയാറാണെന്നു പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച പാക്ക് മോഡൽ ഖ്വാന്‍ഡീല്‍ ബലോച്ചിനെ സഹോദരൻ ശ്വാസം മുട്ടിച്ചുകൊന്നു. ബലോച്ചിന്റെ ജീവിതശൈലിയെ എന്നും വിമർശിച്ചിരുന്ന സഹോദരൻ വസീമാണ് പ്രതി. മോ‍ഡലിങ് ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കണമെന്ന് വസീം ബലോച്ചിനോടു പലവട്ടം ആവശ്യപ്പെട്ടിരുന്നത്രേ. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇത്തവണ ഇന്ത്യയിൽവച്ചു നടന്ന ട്വന്റി20 ലോകകപ്പിനിടെയാണ് വിവാദ പ്രസ്താവനയുമായി ബലോച്ച് രംഗത്തെത്തിയത്. ‘‘ലോകകപ്പ് ജയിക്കുകയൊന്നും വേണ്ട, ചിരവൈരികളായ ഇന്ത്യയെ മുട്ടുകുത്തിച്ചാല്‍ മാത്രം മതി. ഇന്ത്യയെ തറപറ്റിച്ചാല്‍ ടീമിനായി തുണിയഴിച്ചു നൃത്തം ചെയ്യും. പാക്കിസ്ഥാന്‍ ക്യാപ്റ്റനും രാജ്യത്തിനും തന്റെ നഗ്നനൃത്തം സമര്‍പ്പിക്കും.’’ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു ബലോച്ചിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫെയ്സ്ബുക് പോസ്റ്റ് വഴി ഭീഷണിപ്പെടുത്തിയും ബലോച്ച് വിവാദമുണ്ടാക്കിയിരുന്നു.

KCN

more recommended stories