ഏഴല്ല എഴുപതഴകാണ് കുഞ്ഞിരമന്റെ ചിത്രങ്ങള്‍ക്ക്

klhunjiramanഎഴുപതാമത്തെ വയസിലും വരകളില്‍ വിസ്മയം തീര്‍ക്കുകയാണ് മാളങ്കൈ കുണ്ടടുക്കത്തെ കുഞ്ഞിരാമന്‍

ഈ കൈവിരലുകളില്‍ ദൈവം ചില വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
കുഞ്ഞിരാമന്റെ കൈവിരലുകളില്‍ നിന്ന് പിറവിയെടുക്കുന്ന ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന അല്‍ഭുതകാഴ്ച തന്നെ…
പ്രായാധിക്യമെന്ന് പറഞ്ഞ് ആളുകള്‍ വിശ്രമത്തിലേക്ക് നീങ്ങുന്ന സമയത്താണ് കുഞ്ഞിരാമന്‍ വരകളുടെ ലോകത്ത് വര്‍ണ്ണങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്.
പ്രത്യേക പരിശീലനമോ പ്രോത്സാഹനമോ ഇല്ലാതെ സാധാരണ പെന്‍സിലുകളില്‍ വരച്ച ഓരോ ചിത്രങ്ങള്‍ക്കും ഒരു പ്രഫഷണല്‍ ടച്ചുണ്ട്
മരപ്പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന കുഞ്ഞിരാമന്‍ ശാരീരിക പ്രയാസംമൂലം പണിക്ക് പോകാന്‍ കഴിയാതായതോടെയാണ് ചിത്രരചനയില്‍ സജീവമായത്.
ഒഴിവു സമയത്തെ വിനോദം ഒടുവില്‍ കാര്യമായി മാറി.
നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയുമടക്കമുള്ള നേതാക്കളുടെ ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പിറവിയെടുത്തു.
കുഞ്ഞിരാമേട്ടന്റെ വീടകം ഇപ്പോള്‍ ഒന്നാംതരം ആര്‍ട്ട് ഗ്യാലറിയാണ്.
ഡ്രോയിംഗ് പേപ്പറുകളില്‍ മാത്രമല്ല മരത്തിലും ശില്പങ്ങല്‍ കൊത്തിവെക്കും ഈ കലാകാരന്‍. വീട്ടിലെ പൂജ മുറിയിലെ വാതിലുകളിലും പൂജാമുറിയിലും കുഞ്ഞിരാമേട്ടന്റെ കരവിരുതിന്റെ അഴക് കാണാം.
എസ്.എസ്.എല്‍.സിവരെയെ പഠിച്ചുവെങ്കിലും ഇംഗ്ലീഷും ഹിന്ദിയും തമിഴും തെലുങ്കുമടക്കം നിരവധി ഭാഷകള്‍ ലളിതമായി കൈകാര്യം ചെയ്യും
വരയുടെ വഴിയില്‍ കൂടുതല്‍ മുഴുകുവനാണ് കുഞ്ഞിരാമേട്ടന് താലപര്യം. ഓരോ ദിവസവും പുതിയ ഓരോ ചിത്രങ്ങള്‍ പിറവിയെടുത്തുകൊണ്ടിരിക്കുകയാണ് ഈ കൈവിരലുകളില്‍ നിന്ന്..

 

KCN

more recommended stories