രാജകുടുംബത്തെ ഒഴിവാക്കി പുതിയ ഭരണ സമിതി

padദില്ലി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഭരണ സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അമിക്‌സ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ഇടക്കാല ഉത്തരവാണിത്. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ സമിതിയെ നിയമിക്കാനാണ് കോടതിയുടെ ഉത്തരവ്. സമിതിയില്‍ സര്‍ക്കാരിന് ഒരു പ്രതിനിധിയെ നിയമിക്കാനും കോടതി അനുവദിക്കുന്നുണ്ട്. രാജകുടുംബത്തെ ഒഴിവാക്കി പുതിയ ഭരണ സമിതി ക്ഷേത്ര ഭരണത്തില്‍ നിന്ന് രാജകുടുംബത്തെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഭരണസമിതിയാണ് പുതിയ നിര്‍ദ്ദേശ പ്രകാരം അധികാരത്തിലെത്തുക. നിലവിലെ ഭരണസമിതിയിലെ അംഗങ്ങളോടെല്ലാം അടിന്തരമായി അവധിയില്‍ പ്രവേശിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിനെ മുഖവിലക്കെടുത്തുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ക്ഷേത്രത്തിലെ നിലവറകളെല്ലാം തന്നെ പൂട്ടി മുദ്രവച്ച് താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് കുമാര്‍ ആയിരിക്കും പുതിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍. മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തില്‍ 25 വര്‍ഷത്തെ ക്ഷേത്ര കണക്കുകള്‍ പരിശോധിക്കണം എന്ന അമിക്കസ് ക്യൂറിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

KCN

more recommended stories