വിമാനങ്ങളില്‍ ഇനി മുതല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കാം

flഡല്‍ഹി: വിമാനങ്ങളില്‍ കയറിക്കഴിഞ്ഞാല്‍ മൊബൈല്‍ഫോണ്‍ ഇനി മുതല്‍ സ്വിച്ച് ഓഫ് ചെയ്യണ്ട. പകരം, ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കണമെന്നായിരിക്കും. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്. ഇതുവരെ വിമാനങ്ങളില്‍ ഇലക്‌ട്രോണിക് പോര്‍ട്ടബിള്‍ ഉപകരണങ്ങളുടെ ഉപയോഗം അനുവദിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഇനിമുതല്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളൊക്കെ ഉപയോഗിക്കാം. വീഡിയോ ഗെയിം ആകാം, പാട്ട് കേള്‍ക്കാം, പ്രീലോഡഡ് സിനിമകള്‍ കാണാം, മെയില്‍ അയയ്ക്കാം. ഇതില്‍ ഇമെയിലിനു മാത്രം ഒരു ഭേദഗതിയുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമേ അയയ്ക്കാവൂ. വിമാനങ്ങളില്‍ യാത്രക്കാരുടെ വിരസത അകറ്റുന്നതിനും അവരുടെ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അനുവദിക്കണമെന്നു ഏവിയേഷന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ അനുവദിക്കുന്നതിന് വിമാന ജോലിക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.

KCN

more recommended stories