കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

kaboolഅഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 61-ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 150-ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാബൂളില്‍ ദേ മസാങ്ങ് സര്‍ക്കിളില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് ആളുകള്‍ക്കിടയിലേക്കാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ ഒന്‍പത് ശതമാനം മാത്രം വരുന്ന ഹസാരെ സമുദായം ഷിയാവിഭാഗത്തില്‍ പെട്ടവരും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാവുമാണ്. തുര്‍ക്ക്മെനിസ്താനില്‍ നിന്നും കാബൂളിലേക്കുള്ള 500 കെവി ട്രാന്‍സ്മിഷന്‍ ലൈന്‍ ഹസാരെകള്‍ താമസിക്കുന്ന പ്രദേശത്ത് കൂടി പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് സ്‌ഫോനടുമുണ്ടായത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

KCN